മയക്കു മരുന്ന് ഉപയോഗിക്കരുത്, പൊതുമധ്യത്തിൽ പാർട്ടിയെ വിമർശിക്കരുത് -പ്ലീനറി യോഗത്തിൽ നിർദേശങ്ങളുമായി കോൺഗ്രസ്

ന്യൂഡൽഹി: റായ്പൂരിൽ നടക്കുന്ന ത്രിദിന കോൺഗ്രസ് പ്ലീനറി​ യോഗത്തോടനുബന്ധിച്ച് പാർട്ടിയുടെ ഭരണഘടനയിൽ പുതിയ നിയമങ്ങൾ ചേർത്തു. സമ്മേളനത്തിന് എത്തുന്നവർ വോളന്റിയർമാരാകണം. സാമൂഹിക സേവനത്തിനും സന്നദ്ധരാകണം. പ​ങ്കെടുക്കുന്ന അംഗങ്ങൾക്ക് അച്ചടക്കവും നിർബന്ധമാണ്. മയക്കു മരുന്നും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കാൻ പാടില്ല എന്നും ഭരണഘടന ഭേദഗതിയിലുണ്ട്. സമൂഹത്തിന് പ്രത്യേകിച്ച്

പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള ഏതൊരു പ്രവർത്തനത്തിനും സന്നദ്ധരാകണം. പൊതു ആസ്തികൾ സംരക്ഷിക്കുന്നതിനുള്ള ചുമതലകൾ ഏറ്റെടുക്കുകയും പദ്ധതികൾ ആവിഷ്കരിക്കുകയും വേണം. പാർട്ടിയുടെ സ്വീകാര്യമായ നയങ്ങളെയും പരിപാടികളെയും പൊതുവേദികളിൽ വിമർശിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.

85ാമത് കോൺഗ്രസ് പ്ലീനറി യോഗത്തിൽ 15,000ത്തിലേറെ പ്രതിനിധികളാണ് പ​ങ്കെടുക്കുന്നത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് പ്രതിപക്ഷ പാർട്ടികളുമായി സഹകരിക്കുന്നതുൾപ്പെടെ നിർണായക തീരുമാനങ്ങൾ യോഗത്തിലുണ്ടാകുമെന്ന് കരുതുന്നു.

പാർട്ടിയിലെ ഉന്നത കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് വേണ്ടെന്നും അംഗങ്ങളെ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നാമനിർദേശം ചെയ്താൽ മതിയെന്നും ആദ്യദിനത്തിൽ തീരുമാനിച്ചിരുന്നു.

Tags:    
News Summary - No drugs, public criticism new dos and don'ts for congress members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.