ധൻകർജിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല; മിമിക്രി ഒരു കലയാണ് -മറുപടിയുമായി തൃണമൂൽ എം.പി

ന്യൂഡൽഹി: പാർലമെന്റിന് പുറത്ത് ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനെ അനുകരിച്ചതിന് പിന്നാലെ മറുപടിയുമായ തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജി. ഒരിക്കലും ഉപരാഷ്ട്രപതിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹത്തോട് വലിയ ബഹുമാനമാണെന്നും മിമിക്രി ഒരു കലയാണെന്നും ബാനർജി വ്യക്തമാക്കി.

''എനിക്ക് ധൻകർ ജിയോട് വലിയ ബഹുമാനമാണ്. അദ്ദേഹം ഞങ്ങളുടെ മുൻ ഗവർണറായിരുന്നു. ഇപ്പോൾ ഞങ്ങളുടെ വൈസ് പ്രസിഡന്റാണ്. ഞാൻ കാണിച്ചത് ഒരു കലയാണ്. പണ്ട് പ്രധാനമന്ത്രി പോലും ലോക്‌സഭയിൽ മിമിക്രി ചെയ്തിട്ടുണ്ട്. ഞാൻ അത് നിങ്ങൾക്ക് കാണിച്ചുതരാം. ഞങ്ങൾ അത് ഗൗരവമായി എടുത്തിരുന്നില്ല.''-എന്നാണ് ബാനർജി പറഞ്ഞത്.

പ്രതിപക്ഷ എം.പി.മാരെ കൂട്ടമായി സസ്പെൻഡ് ചെയ്തതിനെതിരെ പ്രതിഷേധിക്കവെയായിരുന്നു ധൻകറിനെതിരായ ബാനർജിയുടെ പരിഹാസം. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

ജഗ്ദീപ് ധന്‍കറിനെ അനുകരിക്കുന്ന കല്യാണ്‍ ബാനര്‍ജിയുടെ വിഡിയോ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പകർത്തുകയും ചെയ്തു. ഇരുപത് വർഷമായി ധൻഖർ ഇത്തരം അപമാനങ്ങളിലൂടെയാണ് കടന്നുവരുന്നത്. എന്നാൽ ഉപരാഷ്ട്രപതിയെപ്പോലെയുള്ള ഭരണഘടനാ ചുമതലയുള്ള വ്യക്തിക്ക് ഇത് സംഭവിക്കുന്നത് നിർഭാഗ്യകരമാണെന്നും അതും പാർലമെന്റിൽ നടന്നത് ഏറെ പ്രയാസമുണ്ടാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ധൻഖർ എക്‌സിൽ കുറിച്ചു.

ഇത്തരം സംഭവങ്ങൾ സ്വന്തം കടമ നിർവഹിക്കുന്നതിൽ നിന്ന് തന്നെ തടയില്ലെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞതായും ഉപരാഷ്ട്രപതി പറഞ്ഞു. ''ഞാൻ അദ്ദേഹത്തോട് പറഞ്ഞു- പ്രധാനമന്ത്രി, എന്റെ കർത്തവ്യം നിർവഹിക്കുന്നതിൽ നിന്നും നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും ചിലരുടെ കോമാളിത്തരങ്ങൾ എന്നെ തടയില്ല. നമ്മൾ ഉയർത്തുന്ന മൂല്യങ്ങളോട് ഞാൻ പ്രതിജ്ഞാബദ്ധനാണ്. അപമാനങ്ങൾ ഒന്നുമില്ല.'' - ധൻകർ കുറിച്ചു. പരിഹാസത്തിനെതിരെ പ്രസിഡന്റ് ദ്രൗപതി മുർമുവും രംഗത്ത് വന്നു. ഉപരാഷ്ട്രപതി പാർലമെന്റ് സമുച്ചയത്തിൽ അപമാനിക്കപ്പെട്ടത് നിരാശയുണ്ടാക്കിയെന്നായിരുന്നു മുർമുവിന്റെ പ്രതികരണം.

''തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് സ്വയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം, എന്നാൽ അവരുടെ അഭിപ്രായ പ്രകടനങ്ങൾ മാന്യതയുടെയും മര്യാദയുടെയും മാനദണ്ഡങ്ങൾക്കുള്ളിൽ ആയിരിക്കണം.'' - രാഷ്ട്രപതി എക്സിൽ കുറിച്ചു.

Tags:    
News Summary - No intention of hurting Dhankhar ji, mimicry is art’: Trinamool MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.