ന്യൂഡൽഹി: സി.ബി.ഐ ഉദ്യോഗസ്ഥർ താടിവെക്കുന്നതും ജീൻസും ടി ഷർട്ടും ധരിച്ച് ഓഫിസിൽ എത്തുന്നതും വിലക്കി പുതിയ ഡയറക്ടർ സുബോധ് കുമാർ ജയ്സ്വാളിെൻറ ഉത്തരവ്. സ്പോർട്സ് ഷൂ അടക്കമുള്ള മറ്റ് കാഷ്വൽ വേഷങ്ങളും പാടില്ല. സി.ബി.ഐ ഓഫിസർമാർക്കു പുറമെ എല്ലാ ജീവനക്കാർക്കും നിർദേശം ബാധകം. പാൻറ്, ഷർട്ട്, ഷൂ എന്നിങ്ങനെ ഔപചാരിക വേഷം മാത്രമേ പാടുള്ളൂ. ക്ലീൻ ഷേവ് ചെയ്യണം. വനിത ജീവനക്കാർ സാരിയും ബ്ലൗസും ധരിക്കണം. ഓഫിസിൽ ഔദ്യോഗികമായ രീതികൾമാത്രം. രാജ്യമെങ്ങുമുള്ള സി.ബി.ഐ ഓഫിസുകൾക്ക് ഉത്തരവ് ബാധകമാണ്. നിർദേശം കർക്കശമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ എല്ലാ ബ്രാഞ്ച് മേധാവികളോടും ഡയറക്ടർ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ചയാണ് ജയ്സ്വാൾ ചുമതലയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.