ജീൻസും ടീഷർട്ടും വേണ്ട, സി.ബി.ഐ ഓഫിസിൽ വസ്ത്രധാരണ ചട്ടം പുതുക്കി ഉത്തരവ്

ന്യൂഡൽഹി: സി.ബി.ഐ ഓഫിസുകളിലെ വസ്ത്രധാരണ ചട്ടം പുതുക്കി പുതിയ ഉത്തരവിറക്കി. ഉത്തരവ് പ്രകാരം ടീ ഷർട്ട്, ജീൻസ്, സ്പോർട്സ് ഷൂ എന്നിവ ധരിച്ച് ഓഫിസിൽ വരരുത്. സി.ബി.ഐ ഡയറക്ടർ സുബോധ് കുമാർ ജയ്സ്വാൾ ആണ് ഫോർമൽ ഡ്രസ് നിർബന്ധമാക്കി ഉത്തരവിറക്കിയത്.

ഷർട്ട്, ഫോർമൽ പാന്‍റ്സ്, ഫോർമൽ ഷൂസ് എന്നിവയാണ് പുരുഷന്മാർ ധരിക്കേണ്ടത്. സാരി, ചുരിദാർ, ഫോർമൽ ഷർട്ട്, ഫോർമൽ പാന്‍റ്സ് എന്നിവ സ്ത്രീകൾക്ക് ധരിക്കാം. ജീൻസ്, ടീ ഷർട്ട്, സ്പോർട്സ് ഷൂ, ചെരുപ്പ്, കാഷ്വൽ വസ്ത്രധാരണം എന്നിവയൊന്നും ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. രാജ്യത്തെമ്പാടുമുള്ള സി.ബി.ഐ ഓഫിസുകളിൽ ഉത്തരവ് നടപ്പാക്കാണമെന്ന് ബ്രാഞ്ച് തലവൻമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

വർഷങ്ങളായി ജീൻസും ടീഷർട്ടും ധരിച്ചാണ് ജീവനക്കാർ ഓഫിസിലെത്തിക്കൊണ്ടിരുന്നത്. എന്നാൽ ജോലിയുടെ ഭാഗമായി ഓഫിസർമാരുടെ വ്യക്തിത്വം മറച്ചുവെക്കേണ്ടത് ആവശ്യമായതിനാൽ ഫോർമൽ വസ്ത്രധാരണമായിരിക്കും അഭികാമ്യമെന്ന് സി.ബി.ഐ ഓഫിസർ അഭിപ്രായപ്പെട്ടു. 

Tags:    
News Summary - No jeans, T-shirts or sports shoes, CBI asks staff to wear only formals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.