അതിർത്തി കടക്കുന്ന ഭീകരതയ്ക്ക് മറുപടി നൽകാൻ ഒരു നിയമവും നോക്കില്ല -എസ്. ജയ്‌ശങ്കർ

പൂനെ: തീവ്രവാദികൾ ഒരു നിയമത്തിന്‍റെയും അടിസ്ഥാനത്തിലല്ല പ്രവർത്തിക്കുന്നതെന്നും അതിനാൽ അതിർത്തി കടക്കുന്ന ഭീകരതയ്ക്ക് മറുപടി നൽകാൻ ഒരു നിയമവും നോക്കില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. 2014 മുതൽ ഇന്ത്യയുടെ വിദേശനയത്തിൽ മാറ്റമുണ്ടെന്നും ഭീകരതയെ നേരിടുന്ന രീതിയിലാണ് മാറ്റമെന്നും അദ്ദേഹം പറഞ്ഞു. പൂനെയിൽ നടന്ന 'വൈ ഭാരത് മെറ്റേഴ്സ്' എന്ന പരിപാടിയിൽ യുവാക്കളുമായി സംവദിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യക്ക് ബന്ധം നിലനിർത്താൻ ബുദ്ധിമുട്ടുള്ള രാജ്യങ്ങൾ ഏതൊക്കെയാണെന്ന ചോദ്യത്തിന് പാകിസ്താനാണെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് നിയമങ്ങളൊന്നും ഉണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹം 1947ൽ പാക്കിസ്ഥാൻ കാശ്മീരിനെ ആക്രമിക്കുകയും ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയും ചെയ്ത സംഭവം ചൂണ്ടിക്കാട്ടി.

രാജ്യത്തിൻറെ വിദേശ നയത്തിൽ ചിലകാര്യങ്ങളിൽ മാറ്റമുണ്ട്, ചിലതിൽ മാറ്റമില്ല. തീവ്രവാദത്തോടുള്ള സമീപനമാണ് മാറ്റമുള്ളതിൽ പ്രധാനപ്പെട്ടത്. മുംബൈ ആക്രമണത്തിന് ശേഷം, നമ്മൾ പ്രതികരിക്കാൻ പാടില്ലായിരുന്നുവെന്ന് ഒരാൾക്ക് പോലും അഭിപ്രായമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - No law will look to respond to cross-border terrorism -S. Jaishankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.