തൃണമൂലിൽ നിന്ന്​ ആരും തൽക്കാലത്തേക്ക്​ ഇ​ങ്ങോട്ട്​ വരേണ്ട; വാതിലടച്ച്​ ബി.ജെ.പി

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള നേതാക്കൾ പാർട്ടിയിൽ ചേരുന്നത്​ തുടരുന്നതിനിടെ ഇതിന്​ താൽക്കാലികമായി തടയിട്ട്​ ബി.ജെ.പി. ​ നേതാക്കളെ കൂട്ടത്തോടെയെത്തിച്ച്​ തൃണമൂലിന്‍റെ ബി ടീമാനാകാനില്ലെന്നാണ്​ ബി.ജെ.പിയുടെ പുതിയ നിലപാട്​. ഇനി കൃത്യമായ പരിശോധനയില്ലാതെ ആരെയും പാർട്ടിയിൽ ചേർക്കേണ്ടെന്നാണ്​ ബി.ജെ.പിയുടെ തീരുമാനം​.

തൃണമൂലിന്‍റെ ബി ടീമാകാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. ക്ലീൻ ഇമേജില്ലാത്ത പല തൃണമൂൽ നേതാക്കളും ബി.ജെ.പിയിലെത്തുകയാണ്​. പല തരത്തിലുള്ള ആരോപണങ്ങൾ അഭിമുഖീകരിക്കുന്ന നേതാക്കൾ ബി.ജെ.പിയിൽ എത്തുന്നതിനെ ജനങ്ങൾ അംഗീകരിക്കുന്നില്ലെന്ന്​ പാർട്ടി നാഷണൽ ജനറൽ സെക്രട്ടറി കൈലാശ്​ വിജയ വർഗീയ പറഞ്ഞു.

ഇനി മുതൽ കൂട്ടത്തോടെ ആളുകളെ ബി.ജെ.പിയിലെത്താൻ അനുവദിക്കില്ല. കൃത്യമായ പരിശോധന നടത്തിയാകും നേതാക്കളെ പാർട്ടിയിലേക്ക്​ എത്തിക്കുകയെന്നും വിജയ വർഗീയ പറഞ്ഞു. കൂട്ടത്തോടെ ആളുകൾ എത്തുന്നതിനെ ബി.ജെ.പി ജില്ലാ നേതൃത്വം അംഗീകരിക്കുന്നില്ലെന്നാണ്​ സൂചന. 

Tags:    
News Summary - No more now: BJP shuts doors for mass joinings from TMC to tame resentment within ranks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.