ന്യൂഡൽഹി: സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സിെൻറ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേളയിൽ അടിയന്തരമായി മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസർക്കാർ. ഇന്ത്യൻ സാഹചര്യത്തിൽ ശാസ്ത്രീയമായ പഠനങ്ങൾ നടത്തിയതിന് ശേഷം മാത്രമേ വാക്സിൻ ഇടവേളയിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് ചിന്തിക്കുവെന്നും കേന്ദ്രം വ്യക്തമാക്കി. വാക്സിെൻറ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറക്കുന്നത് ഫലപ്രാപ്തിവർധിപ്പിക്കുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാറിെൻറ വിശദീകരണം.
വാക്സിൻ ഡോസുകളുടെ ഇടവേളയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് നീതി ആയോഗ് അംഗം വി.കെ പോൾ പറഞ്ഞു. അടിയന്തരമായി വാക്സിൻ ഇടവേളയിൽ മാറ്റം വരുത്തില്ല. പരമാവധി ജനങ്ങൾക്ക് ഒരു ഡോസ് വാക്സിനെങ്കിലും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇടവേള വർധിപ്പിച്ചത്. ഇതുമൂലം നിരവധി പേർക്ക് വാക്സിെൻറ സംരക്ഷണം നൽകാനായെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ ഇടവേളയിൽ മാറ്റം വരുത്തുന്നത് വിദഗ്ധരുടെ ഉപദേശം തേടിയതിന് ശേഷം മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഷീൽഡ് വാക്സിെൻറ ഇടവേള വർധിപ്പിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാറിെൻറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.