ന്യൂഡൽഹി: സി.ബി.എസ്.ഇ 10ാം ക്ലാസ് കണക്ക് ചോദ്യക്കടലാസ് ചോർന്നുെവന്ന് കണ്ടെത്തിയതിനെതുടർന്ന് സർക്കാർ പ്രഖ്യാപിച്ച പുനഃപരീക്ഷ വേണ്ടെന്നു വെച്ചു. ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിൽ മാത്രമാണ് ചോദ്യം ചോർന്നതെന്നും ഇൗ സംസ്ഥാനങ്ങളിൽ മാത്രമായി ജൂലൈയിൽ വീണ്ടും നടത്തുമെന്നും പ്രഖ്യാപിച്ച പരീക്ഷയാണ് സർക്കാർ വേണ്ടെന്നുവെച്ചത്.
ഉത്തരക്കടലാസുകൾ വിലയിരുത്തിയതിെൻറ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നാണ് സർക്കാറിെൻറ നിലപാട്. അതേസമയം, 10ാം ക്ലാസിലെ ചോദ്യക്കടലാസ് ചോർത്തിയതിനെത്തുടർന്നാണ് എ.ബി.വി.പി നേതാവടക്കം നിരവധിപേരെ ഝാർഖണ്ഡ്, ബിഹാർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നായി പൊലീസ് പിടികൂടിയത്. രണ്ട് സംസ്ഥാനങ്ങളിൽ മാത്രം പുനഃപരീക്ഷ നടത്താനുള്ള നീക്കത്തിനെതിരെ വ്യാപക വിമർശനമുയർന്നതും കോടതികൾ കയറിയതുമാണ് പുനഃപരീക്ഷ പിൻവലിക്കാൻ കാരണമായതെന്നാണ് സൂചന.
രണ്ട് സംസ്ഥാനങ്ങളിൽ മാത്രം പരീക്ഷ നടത്തുന്നത് രാഷ്ട്രീയമുള്ളത് കൊണ്ടാണെന്നും കർണാടകയിലേതടക്കമുള്ള തെരഞ്ഞെടുപ്പാണ് കാരണമെന്നും കാണിച്ച് രണ്ട് മലയാളിവിദ്യാർഥിനികൾ സുപ്രീംകോടതിയെ സമീച്ചിരുന്നു. ഇൗ ഹരജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
ചോദ്യക്കടലാസ് ചോർച്ചയുടെ വ്യാപ്തി കുറക്കുന്നതിന് വേണ്ടിയുമാണ് രണ്ട് സംസ്ഥാനങ്ങളിൽ മാത്രം വീണ്ടും പരീക്ഷ വെച്ചതെന്നും ആരോപണം ഉയർന്നിരുന്നു. മാർച്ച് 28ന് നടന്ന പത്താം ക്ലാസ് കണക്ക് പരീക്ഷയും മാർച്ച് 26ന് നടന്ന 12ാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷയുമാണ് റദ്ദാക്കിയത്. ഇതിൽ ഇക്കണോമിക്സ് പരീക്ഷ ഏപ്രിൽ 25ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.