ന്യൂഡൽഹി: കോവിഷീൽഡ് വാക്സിനുകൾ ഒരു ഘട്ടം മാത്രമായി നൽകാനോ രണ്ട് വാക്സിനുകൾ ഇടകലർത്തി നൽകാനോ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ശാസ്ത്രീയമായി ഇവ തെളിയിക്കുന്നത് വരെ തീരുമാനം ഇങ്ങനെയായിരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഇത്തരം പ്രചരണം വ്യാപകമായ ഘട്ടത്തിലാണ് സർക്കാറിെൻറ ഔദ്യോഗികമായ വിശദീകരണം.
സർക്കാറിന് വേണ്ടി കോവിഡ് ഉപദേഷ്ടാവ് ഡോ.വികെ പോളാണ് പ്രസ്താവന പുറത്തിറക്കിയത്. ഈ വിഷയത്തിൽ കൂടുതൽ ഗവേഷണങ്ങൾ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തേ രണ്ട് വാക്സിനുകൾ കൂട്ടിച്ചേർത്ത് ഉപയോഗിക്കുന്നതിന് സർക്കാർ സാധ്യത തേടിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യു.കെയിലും സ്പെയിനിലും ഫൈസർ, അസ്ട്രോസെനക വാക്സിനുകൾ കൂട്ടിച്ചേർത്ത് ഉപയോഗിച്ചിരുന്നു. ഇത് വഴി പ്രതിരോധം വർധിക്കുവെന്നും കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ നിലവിൽ കോവാക്സിൻ, കോവിഷീൽഡ്, സ്പുട്നിക് വാക്സിനുകളാണ് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.