വാക്​സിൻ നികുതിയിളവിന്​ തയാറാകാതെ കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ നി​കു​തി​യി​ള​വ്, സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കു​ള്ള ന​ഷ്​​ട​പ​രി​ഹാ​രം തു​ട​ങ്ങി​യ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ചേ​ർ​ന്ന കേ​ന്ദ്ര, സം​സ്​​ഥാ​ന ധ​ന​മ​ന്ത്രി​മാ​രു​ടെ ജി.​എ​സ്.​ടി കൗ​ൺ​സി​ൽ യോ​ഗം അ​ന്തി​മ തീ​രു​മാ​ന​മി​ല്ലാ​തെ അ​പൂ​ർ​ണം.

കോ​വി​ഡ്​ വാ​ക്​​സി​െൻറ​യും മ​രു​ന്ന്, വെൻറി​ലേ​റ്റ​ർ, ഓ​ക്​​സി​ജ​ൻ സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ജി.​എ​സ്.​ടി എ​ടു​ത്തു​ക​ള​യ​ണ​മെ​ന്ന്​ കേ​ര​ളം അ​ട​ക്കം വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ ധ​ന​മ​ന്ത്രി​മാ​ർ വാ​ദി​ച്ചെ​ങ്കി​ലും കേ​ന്ദ്രം വ​ഴ​ങ്ങി​യി​ല്ല. ഇ​തേ​ക്കു​റി​ച്ച്​ പ​ഠി​ച്ച്​ ജൂ​ൺ എ​ട്ടി​ന്​ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കാ​ൻ മ​ന്ത്രി​ത​ല സ​മി​തി​ക്ക്​ വി​ട്ടു.

വാ​ക്​​സി​ന്​ അ​ഞ്ചു ശ​ത​മാ​ന​വും മ​റ്റു​ള്ള​വ​ക്ക്​ 12 ശ​ത​മാ​ന​വും നി​കു​തി​യാ​ണ്​ ഈ​ടാ​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലൂ​ടെ ന​ൽ​കു​ന്ന വാ​ക്​​സി​ൻ ഇ​പ്പോ​ൾ​ത​ന്നെ സൗ​ജ​ന്യ​മാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ, വെൻറി​ലേ​റ്റ​ർ തു​ട​ങ്ങി​യ​വ​ക്ക്​ നി​കു​തി ഇ​ള​വു ന​ൽ​കി​യാ​ൽ അ​തി​െൻറ പ്ര​യോ​ജ​നം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക്​ കി​ട്ടി​യെ​ന്നു വ​രി​ല്ലെ​ന്ന ന്യാ​യ​മാ​ണ്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ന്ന​യി​ച്ച​ത്.

ബ്ലാ​ക്​ -ഫം​ഗ​സ്​ ചി​കി​ത്സ​ക്ക്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​രു​ന്നു​ക​ൾ​ക്ക്​ ഐ.​ജി.​എ​സ്.​ടി ഈ​ടാ​ക്കി​ല്ലെ​ന്ന്​ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സൗ​ജ​ന്യ​മാ​യി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ ഐ.​ജി.​എ​സ്.​ടി എ​ടു​ത്തു​ക​ള​ഞ്ഞു. ജി.​എ​സ്.​ടി റി​​ട്ടേ​ൺ വൈ​കി​മാ​ത്രം സ​മ​ർ​പ്പി​ക്കു​​ന്ന ചെ​റു​കി​ട നി​കു​തി​ദാ​യ​ക​ർ​ക്ക്​ കാ​ല​താ​മ​സം വ​രു​ത്തി​യ​തി​നു​ള്ള ഫീ​സ്​ കു​റ​ക്കും. ത്രൈ​മാ​സ റി​​ട്ടേ​ൺ സ​മ​ർ​പ്പി​ക്കു​ന്ന രീ​തി തു​ട​രും.

സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന്​ പോ​രാ​യ്​​മ വ​രു​ന്ന 1.58 ല​ക്ഷം കോ​ടി രൂ​പ കേ​ന്ദ്രം ക​ട​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ പോ​രാ​യ്​​മ നി​ക​ത്തി ന​ൽ​കി​യ രീ​തി തു​ട​ർ​ന്നേ​ക്കും. ജി.​എ​സ്.​ടി ന​ട​പ്പാ​ക്കി​യ​തു വ​ഴി സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ ഉ​ണ്ടാ​വു​ന്ന ന​ഷ്​​ടം കേ​ന്ദ്രം നി​ക​ത്തു​ന്ന രീ​തി ആ​ദ്യ​ത്തെ അ​ഞ്ചു വ​ർ​ഷ​ത്തി​നു ശേ​ഷ​വും തു​ട​ര​ണ​മെ​ന്ന വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം ച​ർ​ച്ച​ചെ​യ്യു​ന്ന​തി​ന്​ ജി.​എ​സ്.​ടി കൗ​ൺ​സി​ലി​െൻറ പ്ര​ത്യേ​ക യോ​ഗം വി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

Tags:    
News Summary - no vaccine tax exemption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.