ന്യൂഡൽഹി: പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം അരലക്ഷത്തിൽ കുറക്കാൻ കഴിഞ്ഞതിെൻറ ആശ്വാസത്തിനിടെ ഉത്തര, മധ്യ ഇന്ത്യയിൽ രണ്ടാംഘട്ടത്തിെൻറ അതിവേഗപ്പകർച്ച തുടങ്ങി. ഹരിയാനയിലും രാജസ്ഥാനിലുമാണ് പ്രതിദിന രോഗികൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. അതോടെ കടുത്ത നിയന്ത്രണങ്ങൾ തുടങ്ങി. വീണ്ടും ലോക്ഡൗൺ പോലും പരിഗണനയിലാണ്. ഹരിയാനയിൽ 3,104 പേർക്കാണ് പ്രതിദിന രോഗ ബാധ. 3000 കടക്കുന്നത് ഇതാദ്യം. ഇതോടെ, ഈ മാസം 30വരെ സ്കൂളുകൾ അടച്ചിടാൻ ഉത്തരവിറങ്ങി. മധ്യപ്രദേശിൽ അഞ്ച് ജില്ലകളിൽ രാത്രികാല ലോക്ഡൗൺ തുടങ്ങി. ഗുജറാത്തിലും സ്ഥിതി സമാനമാണ്. അനിശ്ചിത കാല രാത്രി കർഫ്യൂവിനാണ് നീക്കം. അഹ്മദാബാദിൽ നിന്ന് സൂറത്ത്, വഡോദര, രാജ്കോട്ട് എന്നിവിടങ്ങളിലേക്ക് രാത്രികർഫ്യൂ നീട്ടി. രാജസ്ഥാനിൽ പ്രതിദിന രോഗികൾ 2,762 പിന്നിട്ടതോടെ, 33 ജില്ലകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
അതിനിടെ, രാജ്യത്ത് ശനിയാഴ്ച രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിനിടെ 46,232 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90.5 ലക്ഷം ആയി. വെള്ളിയാഴ്ച മാത്രം 564 പേർ മരിച്ചതോടെ ആകെ മരണം 1.32ലക്ഷമായി. നിലവിൽ 4.4 ലക്ഷം പേർ ചികിത്സയിലുണ്ട്. 24 മണിക്കൂറിൽ 49,715 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതോടെ രോഗമുക്തർ 84.78 ലക്ഷമായി. പ്രതിദിന സാമ്പിൾ പരിശോധന 10.66 ലക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.