മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്ത് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. തങ്ങളുടെ ചില സീറ്റുകൾ മഹായുതി സഖ്യം തട്ടിയെടുത്തുവെന്ന് ഉദ്ധവ് താക്കറെ വിഭാഗം ആരോപിച്ചു. ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യം 200ലേറെ സീറ്റുകൾക്കാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പി ഒറ്റക്ക് 128 സീറ്റുകളിലാണ് മുന്നേറുന്നത്. എന്നാൽ, മഹാവികാസ് അഘാഡി 52 സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നത്.
അവർ ഞങ്ങളുടെ ചില സീറ്റുകൾ മോഷ്ടിച്ചു. ഇത് ജനങ്ങളുടെ തീരുമാനമില്ല. ജനങ്ങൾ പോലും ഈ ഫലം അംഗീകരിക്കാൻ സാധ്യതയില്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേന ഷിൻഡെ വിഭാഗം 60 സീറ്റിൽ മുന്നേറുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ ?. അജിത് പവാറിന് 40 സീറ്റുകൾ കിട്ടുമോ?. ബി.ജെ.പിക്ക് 125 സീറ്റുകൾ കിട്ടുമോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ഉദ്ധവ് താക്കറെയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി നേതാവ് പർവിൺ ധരേക്കർ രംഗത്തെത്തി. ജനങ്ങൾ രേഖപ്പെടുത്തിയ വിശ്വാസത്തിന്റെ തെളിവാണ് ബി.ജെ.പിയുടെ പ്രകടനമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലും സംസ്ഥാനത്തിലും ബി.ജെ.പി സർക്കാർ ഭരിക്കുന്നത് പുരോഗതിക്കുള്ള കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പ മഹാരാഷ്ട്രയിൽ 'ലഡ്കി ബെഹൻ' തരംഗമാണെന്നാണ് വിലയിരുത്തൽ. ബിജെപി, ഷിൻഡെ പക്ഷ ശിവസേന, അജിത് പവാർ പക്ഷ എൻ.സി.പി മഹായുതി കുതിപ്പിലാണ്. 288ൽ 217 സീറ്റിൽ മുന്നണി മുന്നിലാണ്. 51 സീറ്റിലാണ് പ്രതിപക്ഷ സഖ്യ മായ മഹാവികാസ് അഘാഡി ലീഡ്ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.