ഇന്തോർ: നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാർ പാർലമെൻറും സി.ബി.െഎയും അടക്കമുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർത്ത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി കാലത്ത് അഴിമതി അതിെൻറ പാരമ്യതയിൽ എത്തി. നിയമ സംവിധാനങ്ങൾ ആക്രമണ ഭീഷണിയിലാണ്. ബോധപൂർവമായ നീക്കങ്ങളിലൂടെ ജനാധിപത്യത്തെ തകർക്കുകയാണ്. സാഹചര്യങ്ങൾ മാറ്റാനായില്ലെങ്കിൽ ഇൗ തലമുറയോട് ചരിത്രം പൊറുക്കില്ലെന്നും മൻമോഹൻ സിങ് പറഞ്ഞു.
നോട്ടു നിരോധനം സംഘടിത കൊള്ളയും ‘നിയമാനുസൃത’ പിടിച്ചുപറിയുമായിരുന്നുവെന്ന് മൻമോഹൻ സിങ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.