മു​ൻ കോ​ർ​പ​റേ​റ്റ​റു​ടെ വീ​ട്ടി​ൽ​നി​ന്ന് 14.8 കോ​ടി​യു​ടെ അ​സാ​ധു​നോ​ട്ടു​ക​ൾ പി​ടി​കൂ​ടി

ബംഗളൂരു: മുൻ ബി.ബി.എം.പി കോർപറേറ്ററും ഗുണ്ട നേതാവുമായ വി. നാഗരാജി​െൻറ ശ്രീരാമപുരത്തെ വീട്ടിലും ഓഫിസിലും നടത്തിയ റെയ്ഡിൽ 14.8 കോടിയുടെ അസാധുനോട്ടുകൾ പിടികൂടി. വീട്ടിലെ കട്ടിലിനുള്ളിലും ഓഫിസിലെ മൂന്നാംനിലയിലും ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകൾ. കമീഷൻ വാങ്ങി പഴയ നോട്ടുകൾ മാറ്റിനൽകുന്ന റാക്കറ്റിലെ പ്രധാനിയാണ് നാഗരാജെന്ന് പൊലീസ് സംശയിക്കുന്നു. ഇയാൾ ഒളിവിലാണ്. ചെന്നൈയിലെ കറൻസി എക്സ്ചേഞ്ച് റാക്കറ്റുമായി നാഗരാജിന് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
എൻ. ഉമേഷ് എന്നയാൾ ഹെന്നൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാഗരാജി​െൻറ വീട്ടിലും ഓഫിസിലും റെയ്ഡ് നടത്തിയത്. തന്നെ തട്ടിക്കൊണ്ടുപോയി 50 ലക്ഷത്തി​െൻറ അസാധുനോട്ടുകളും സ്വർണവും നാഗരാജും സംഘവും തട്ടിയെടുത്തെന്നായിരുന്നു പരാതി. പഴയ നോട്ടുകൾ മാറ്റിനൽകുന്ന റാക്കറ്റിലെ കണ്ണിയായ ഉമേഷ് ഉൾപ്പെടെയുള്ള 14 പേരെ രണ്ടിന് സി.സി.ബി അറസ്റ്റ് ചെയ്തിരുന്നു. റെയ്ഡിനെത്തിയ പൊലീസിനെ ബന്ധുക്കൾ തടഞ്ഞതിനാൽ മൂന്നു മണിക്കൂറോളം കഴിഞ്ഞാണ് പൊലീസിന് വീടി​െൻറ അകത്ത് കടക്കാനായത്. ഇതിനിടയിൽ നാഗരാജ് പിൻവാതിലിലൂടെ രക്ഷപ്പെട്ടു.

Tags:    
News Summary - note ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.