കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയുടെ ഭാര്യ രുജിര ബാനർജിയെയും രണ്ടു മക്കളെയും വിമാനത്താവളത്തിൽ തടഞ്ഞ സംഭവത്തിൽ രൂക്ഷ വിമർശനവുമായി മമതാ ബാനർജി.
തിങ്കളാഴ്ച ദുബൈയിലേക്ക് പോകുന്നതിനായി കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലെത്തിയ രുജിര ബാനർജിയെയും രണ്ടു മക്കളെയും എമിഗ്രേഷൻ വിഭാഗം തടയുകയും അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു. ബംഗാൾ കൽക്കരി കടത്ത് അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് ചെയ്തത്.
എന്നാൽ രുജിരയുടെ യാത്രാ പദ്ധതികളെ കുറിച്ച് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനെ നേരത്തെ വിവരമറിയിച്ചിട്ടുണ്ടെന്നും എന്നിട്ടും വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും മമത ആരോപിച്ചു. സംഭവത്തിൽ ബി.ജെ.പിയെയും അവർ രൂക്ഷമായി വിമർശിച്ചു.
ഇ.ഡിയും സി.ബി.ഐയും ചെയ്തത് ശരിയായില്ല. അവർ ജനങ്ങളെ അപമാനിക്കുകയാണ്. അഭിഷേക് ബാനർജിയുടെ ഭാര്യാമാതാവ് അസുഖ ബാധിതയാണ്. അതിനാൽ അവരെ കാണുന്നതിനാണ് രുജിര യാത്ര പുറപ്പെട്ടത്. നഗരം വിട്ടുപോകണമെങ്കിൽ ഇ.ഡിയെ അറിയിക്കണമെന്ന വ്യവസ്ഥയാണ് സുപ്രീംകോടതി മുന്നോട്ടുവെച്ചിരുന്നത്. അതുപ്രകാരം യാത്രാവിവരം നേരത്തെ തന്നെ ഇ.ഡിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അവരെ വിമാനത്താവളത്തിൽ തന്നെ അറസ്റ്റ് ചെയ്യുന്നത് അപമാനിക്കാനല്ലാതെ മറ്റൊന്നുമല്ല -മമതാ ബാനർജി പറഞ്ഞു.
തനിക്ക് മറ്റെങനതങ്കിലും ഉദ്ദേശ്യമുണ്ടായിരുന്നെങ്കിൽ ഭാര്യയുടെ യാത്രാവിവരം ഇ.ഡിയെ അറിയിക്കില്ലായിരുന്നു. ഇത് നേരതെത തന്നെ അറിയിച്ചാണ് യാത്ര പുറപ്പെട്ടതെന് അഭിഷേക് ബാനർജി വ്യക്തമാക്കി.
അഭിഷേക് ബാനർജിയുടെ സംസ്ഥാന തല യാത്രയുടെ പ്രതികരണം ബി.ജെ.പിയെ ആകുലപ്പെടുത്തുന്നുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ഇത്രയും കാലമില്ലാത്ത തരത്തിൽ തൃണമുലിന് പിന്തുണ കൂടുന്നത് ബി.ജെ.പിയെ അലോസരപ്പെടുത്തുന്നുണ്ട്. അതിനാൽ അവർ ഞങ്ങൾക്ക് തടസങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഞങ്ങളെ അപമാനിക്കാനുള്ള വഴി തേടിക്കൊണ്ടിരിക്കുകയാണ് അവർ. ഞാൻ മാനസിക സംഘർഷത്തിലാണെന്ന് ഉറപ്പുവരുത്താനുള്ള ശ്രമമാണ്. ഇത്തരം ശ്രമങ്ങൾകൊണ്ട് ഒരു കാര്യവുമിശല്ലന്ന് ഞാൻ അവരെ ഓർമിപ്പിക്കുന്നു - അഭിഷേക് ബാനർജി പറഞ്ഞു.
ഇ.ഡി. എന്നെയും ഭാര്യയെയും മക്കളെയും അറസ്റ്റ് ചെയ്താലും ഞാനെന്റ തല കുനിക്കുകയില്ല. പ്രധാനമന്ത്രി പദവിയോടുള്ള എല്ലാ ബഹുമാനത്തോടു കൂടിയും അദ്ദേഹത്തെ ഓർമിപ്പിക്കട്ടെ, അദ്ദേഹത്തിന് എന്നേക്കാൾ രണ്ടിരട്ടി വയസുണ്ട്. എന്നിട്ടും ജനകീയ കോടതിക്ക് മുന്നിൽ രാഷ്ട്രീയമായി എന്നെ നേരിടാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല.- അഭിഷേക് ആരോപിച്ചു.
എന്നാൽ ഇ.ഡി ഒരു സ്വതന്ത്ര ഏജൻസിയാണെന്ന് ബി.ജെ.പി പ്രതികരിച്ചു. ബി.ജെ.പിക്ക് സി.ബി.ഐയിലും ഇ.ഡിയിലും ഒന്നും ചെയ്യാനാകില്ല. ആരോപണങ്ങളെല്ലൊം അടിസ്ഥാന രഹിതമാണ്. അവർക്കെന്തെങ്കെിലും പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാം -ബി.ജെ.പി നേതാവ് രാഹുൽ സിൻഹ പറഞ്ഞു.
അതേസമയം, ബംഗാൾ കൽക്കരി കടത്ത് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കൊൽക്കത്തയിലെ ഇ.ഡി ഓഫിസിൽ ജൂൺ എട്ടിന് ഹാജരാകാൻ രുജിര ബാനർജിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ലുക്കൗട്ട് നോട്ടീസ് ഉള്ളതിനാലാണ് യാത്ര വിലക്കിയതെന്നും ഇ.ഡി ഉദ്യോഗസ്ഥർ വിശദീകരിച്ചു. അഭിഷേക് ബാനർജിക്കും കുടുംബത്തിനും ബന്ധമുള്ള രണ്ട് കമ്പനികൾക്ക് കൽക്കരി അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന കമ്പനിയുമായി ബന്ധമുണ്ടെന്നാണ് ഇ.ഡി ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.