ന്യൂഡൽഹി: ഉത്തർപ്രദേശിൽ സെക്രേട്ടറിയറ്റിനും കാവിനിറം പൂശുന്നു. ദശാബ്ദങ്ങളായി വെള്ളനിറം മാത്രം അടിച്ചിരുന്ന സെക്രേട്ടറിയറ്റ് കെട്ടിടത്തിനാണ് യോഗി ആദിത്യനാഥ് കാവി നൽകുന്നത്. ഇൗയിെട പുറത്തിറക്കിയ സർക്കാർ ബസുകളും അതിെൻറ സർവിസ് ഉദ്ഘാടനച്ചടങ്ങും പൂർണമായി കാവിമയമായിരുന്നു.
യോഗി ആദിത്യനാഥിെൻറ കാറിെൻറ സീറ്റ്കവറും ഒാഫിസിലെ മേശയുടെയും കസേരയുടെയും വിരിപ്പുകൾക്കും ഇൗ നിറം നൽകിയായിരുന്നു തുടക്കം. ഇതിനു പിന്നാലെ സ്കൂൾ ബാഗുകൾ, സംസ്ഥാന സ്േപാർട്സ് താരങ്ങൾക്ക് നൽകിയ സർട്ടിഫിക്കറ്റുകൾ, താരങ്ങൾക്ക്് നൽകുന്ന ലക്ഷ്മൺ, റാണി ലക്ഷ്മിഭായ് അവാർഡ് സർട്ടിഫിക്കറ്റുകൾ എന്നിവയും കാവിനിറത്തിലായി. കൂടാതെ, സർക്കാർ 100 ദിവസം പൂർത്തീകരിച്ചപ്പോഴും ആറുമാസം പൂർത്തീകരിച്ചപ്പോഴും പുറത്തിറക്കിയ ബുക്ക്ലെറ്റുകളും മറ്റും കാവിനിറത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.