കാരക്കൽ : പുതുച്ചേരിയിൽ എൻ.ആർ. കോൺഗ്രസ് ലീഡ്നില തുടരുന്നു. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ കോൺഗ്രസ് -ഡി.എം.കെ സഖ്യത്തെ പിന്നിലാക്കി ബഹുദൂരം മുന്നിൽ കുതിക്കുന്ന എൻ.ആർ. കോൺഗ്രസ് -ബി.െജ.പി സഖ്യം ലീഡ് നില ഉയർത്തുകയാണ്. ആകെയുള്ള 30 സീറ്റിൽ 12 സീറ്റുകളിലെ ഫല സൂചനകൾ പുറത്തുവന്നപ്പോൾ ഒമ്പത് സീറ്റിലും എൻ.ആർ കോൺഗ്രസ് മുന്നിട്ടുനിൽക്കുകയാണ്.
രണ്ട് സീറ്റിൽ മാത്രമാണ് കഴിഞ്ഞ ഭരണ കക്ഷിയായ കോൺഗ്രസിന് ലീഡ് ചെയ്യാനാവുന്നത്. ഒരു സീറ്റിൽ സ്വതന്ത്രൻ ലീഡ് ചെയ്യുന്നു. മാഹിയിലാണ് സി.പി.എമ്മിന്റെ സ്വതന്ത്ര സ്ഥാനാർഥി ഹരിദാസൻ മാസ്റ്ററാണ് ലീഡ് ചെയ്യുന്നത്. സി.പി.എം സ്വതന്ത്രൻ ഡോ. രാമചന്ദ്രനാണ് സിറ്റിങ് എം.എൽ.എ. കോൺഗ്രസിന്റെ രമേശ് പറമ്പത്ത് രണ്ടാമതും എൻ.ആർ. കോൺഗ്രസിന്റെ വി.പി. അബ്ദുർറഹ്മാൻ മൂന്നാമതും ആണ്.
വി. നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ കോൺഗ്രസ് സർക്കാറിനെ ഭരണത്തിന്റെ അവസാന കാലത്ത് ബി.ജെ.പി അട്ടിമറിച്ചിരുന്നു. എം.എൽ.എമാരും മന്ത്രിമാരും ബി.െജ.പിയിലേക്ക് കൂറുമാറിയതിനെ തുടർന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെതുടർന്ന് രാജിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.