ലഖ്നോ: വിവാഹചടങ്ങിൽ ഭക്ഷണം തയറാക്കുന്നതിനിടെ റൊട്ടിയിൽ തുപ്പിയ യുവാവിനെ അറസ്റ്റ് ചെയ്തത് ദേശീയ സുരക്ഷ നിയമപ്രകാരം. വിവാഹ വിരുന്നിൽ ഭക്ഷണം തയറാക്കുന്നതിനിടെ തന്തൂരി റൊട്ടിയിൽ തുപ്പുന്ന വിഡിയോ ൈവറലായിരുന്നു. തുടർന്നാണ് പാചകക്കാരൻ സുഹൈലിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഉത്തർപ്രേദശിലെ മീററ്റിലാണ് സംഭവം.
ജില്ല മജിസ്ട്രേറ്റിന്റെ നിർദേശ പ്രകാരമാണ് സുഹൈലിനെതിരെ എൻ.എസ്.എ ചുമത്തിയത്. ദേശീയ സുരക്ഷ നിയമം ചുമത്തിയതിനാൽ ഇയാൾക്ക് ജാമ്യവും ലഭിക്കില്ല. സുഹൈലിന്‍റെ കുടുംബം ജാമ്യത്തിനായി സി.ജെ.എം കോടതിെയ സമീപിക്കുകയായിരുന്നു.
സുഹൈലിന് നേരെ ആക്രമണണമുണ്ടാകുമെന്ന ഭയത്തെ തുടർന്നാണ് ജാമ്യം അനുവദിക്കാത്തതെന്നും ഭരണകൂടം അറിയിച്ചു. അറസ്റ്റിന് ശേഷം സുഹൈലിനെ ചിലർ ആക്രമിച്ചിരുന്നു. ജാമ്യം നൽകിയാൽ സുഹൈലിന് നേരെ വീണ്ടും ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടാകുമെന്നാണം വാദം. ഈ വാദം ഉയർത്തിയാണ് എൻ.എസ്.എ ചുമത്തിയതും.
പാചകത്തിനിടെ സുഹൈൽ റൊട്ടിയിൽ തുപ്പുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ ഒരാൾ വിഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. പകർച്ചവ്യാധികൾ ഉൾപ്പെടെ വ്യാപിക്കുന്ന ഈ സമയത്ത് ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് സമൂഹ മാധ്യമങ്ങളിൽ ആവശ്യമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.