ന്യൂഡൽഹി: ‘കരിമ്പൂച്ച’കൾ എന്നറിയപ്പെടുന്ന ദേശീയ സുരക്ഷാ സേനയിൽ (എൻ.എസ്.ജി) അംഗമാകാൻ ഇനിമുതൽ സമഗ്രമായ മനഃശാസ്ത്ര പരീക്ഷയും പാസാകണം. നിലവിൽ യു.കെ, ജർമനി എന്നിവിടങ്ങളിലെ ഭീകരവിരുദ്ധ കമാൻഡോകൾക്ക് ലഭിക്കുന്ന പരിശീലനത്തിൽ വീജയിക്കുന്നവരെയാണ് ദേശീയ സുരക്ഷാ സേനയിൽ നിയമിക്കുന്നത്. വിവിധ സുരക്ഷാ സേനകളിൽ മികവ് തെളിയിക്കുന്നവരെ ഡെപ്യൂേട്ടഷനിലും എൻ.എസ്.ജിയിൽ നിയമിക്കാറുണ്ട്.
മനോധൈര്യവും പെെട്ടന്ന് തീരുമാനമെടുത്ത് പ്രവർത്തിക്കാനുള്ള കഴിവ് തെളിയിക്കുന്നതുമായ മനഃശാസ്ത്ര പരീക്ഷയാണ് പാസാകേണ്ടത്. തീവ്രവാദകേന്ദ്രങ്ങളിലെ മിന്നലാക്രമണം, ബന്ദിയാക്കപ്പെട്ടവരെ രക്ഷപ്പെടുത്തൽ തുടങ്ങി അടിയന്തര സ്വഭാവമുള്ള പ്രവർത്തനങ്ങൾക്കാണ് എൻ.എസ്.ജിയുടെ സേവനം തേടുന്നത്. കൂടാതെ, പാർലമെൻറ് പോലുള്ള പ്രധാന കെട്ടിടങ്ങളുടെ സുരക്ഷാ ചുമതലയും എൻ.എസ്.ജിക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.