ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ 2020-21 അധ്യയന വർഷത്തെ റാങ്ക് പട്ടികയിൽ ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ 50 ശതമാനം ഒ.ബി.സി സംവരണം ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാറും എ.ഐ.എ.ഡി.എം.കെയും നൽകിയ ഹരജി സുപ്രീംകോടതി തള്ളി. ആവശ്യം പ്രായോഗികമല്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്.
ജൂലൈയിൽ കേസ് ആദ്യം പരിഗണിച്ച മദ്രാസ് ഹൈകോടതി പ്രത്യേക സമിതി രൂപവത്കരിക്കാമെന്നും മൂന്നു മാസത്തിനകം പ്രത്യേക സമിതി ഇതിനായി നയ രൂപവത്കരണം നടത്താമെന്നും താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഉടൻ തീർപ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 1990 ആഗസ്റ്റ് എട്ടിന് കേന്ദ്രസർക്കാർ തൊഴിൽ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഒ.ബി.സി വിഭാഗത്തിന് 27 ശതമാനം സംവരണം ഏർപ്പെടുത്തി ഉത്തരവിറക്കിയെന്നും ഈ ഉത്തരവ് അട്ടിമറിക്കപ്പെട്ടുവെന്നും ഹരജിക്കാർ ആരോപിച്ചിരുന്നു.
എന്നാൽ, കേസിൽ തമിഴ്നാട് സർക്കാർ ശക്തമായ വാദമുഖങ്ങൾ ഉന്നയിച്ചില്ലെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.