ന്യൂഡൽഹി: മലിനീകരണം കുറക്കാൻ ഡൽഹിയിൽ ഒറ്റ-ഇരട്ട അക്ക നമ്പർ പരിഷ്കാരം നവംബർ നാല് മുതൽ 15 വരെ നടപ്പിലാക്കുമെന ്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലെത്തുന്ന വാഹനങ്ങളും ഒറ്റ-ഇര ട്ട അക്ക നമ്പർ നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും കെജ്രിവാൾ വ്യക്തമാക്കി.
ഒറ്റ-ഇരട്ട അക്ക പരിഷ്കാരം ഇളവ് ഇവർക്ക്
- ഇരുചക്ര വാഹനങ്ങൾ
- സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾ
- അംഗവൈകല്യമുള്ളവർ ഓടിക്കുന്ന വാഹനങ്ങൾ
- വിദ്യാർഥികളുമായി പോകുന്ന വാഹനങ്ങൾ
- മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ വാഹനങ്ങൾ. അതേസമയം, ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിനും മറ്റ് മന്ത്രിമാർക്കും ഇളവില്ല
- സുപ്രീംകോടതി ജഡ്ജിമാർ, യു.പി.എസ്.സി ചെയർപേഴ്സൺ, ചീഫ് ഇലക്ഷൻ കമീഷണർ, സി.എ.ജി, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ, ലോക് സഭാ ഡെപ്യൂട്ടി സ്പീക്കർ, ഹൈകോടതി ജഡ്ജിമാർ, ലോകയുക്ത
- പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, പ്രധാനമന്ത്രി, ഗവർണർ, ലഫ്റ്റൻറ് ഗവർണർ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്സഭ സ്പീക്കർ, എം.പിമാരുടെ വാഹനങ്ങൾ, പ്രതിപക്ഷ നേതാവിെൻറ വാഹനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.