ഭുവനേശ്വര്‍: ഒഡീഷയിൽ കനത്ത ചൂടിനെ തുടർന്ന് അംഗൻവാടികളും സ്കൂളുകളും അടച്ചിടാൻ തീരുമാനം. ഇന്ന് മുതൽ ഞായറാഴ്ച വരെയാണ് അടച്ചിടുക. മുഖ്യമന്ത്രി നവീൻ പട്നായിക് ആണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
ജപ്പാൻ സന്ദർശനത്തിന് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി, താപനില ഉയരുന്ന സാഹചര്യത്തിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും സ്കൂളുകൾ അടിച്ചിടാൻ തീരുമാനിക്കുകയുമായിരുന്നു. നഗര, ഗ്രാമ പ്രദേശങ്ങളിൽ കുടിവെള്ള വിതരണവും വൈദ്യുതി ലഭ്യതയും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഒഡിഷയിലെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനിലയാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.