രാജ്യത്ത് തുടർച്ചയായ 16ാം ദിവസവും ഇന്ധനവില കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് അടിക്കടിയുള്ള ഇന്ധനവില വർധനവിനെതിരെ കനത്ത പ്രതിഷേധമുയരുന്നതിനിടെ തുടർച്ചയായ 16ാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 80 രൂപയായും ഡീസൽ വില ലിറ്ററിന് 75 രൂപയായും വർധിച്ചിരിക്കുകയാണ്.

കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ ഡീസലിന് 8.98 രൂപയും പെട്രോളിന് 8.33 രൂപയുമാണ് വില വർധിപ്പിച്ചത്. ഇന്ത്യൻ ഓയിൽ വെബ്സൈറ്റിലെ നിരക്ക് പ്രകാരം കൊച്ചിയിൽ ഇന്ന് പെട്രോളിന് 79.75 രൂപയും ഡീസലിന് 74.68 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 80.02 രൂപയും ഡീസലിന് 74.96 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 81.28 രൂപയും ഡീസലിന് 76.12 രൂപയുമാണ്.

കോവിഡ് പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞിരുന്നു. പല രാജ്യങ്ങളിലും ലോക്ഡൗണിന് ഇളവ് നൽകിത്തുടങ്ങിയതോടെ എണ്ണവില ഉയരാൻ തുടങ്ങി.

എണ്ണക്കമ്പനികൾ ലോക്ഡൗണിലെ നഷ്ടം നികത്തുന്നതിന്‍റെ ഭാഗമായി എണ്ണവിലയിൽ ഇനിയും വർധനവുണ്ടാകുമെന്നാണ് നിരീക്ഷണം. എണ്ണവില വർധനവ് വിപണിയിലും വിലവർധനവിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.