അവർക്ക് ആവശ്യമുള്ളപ്പോൾ ഞങ്ങളുടെ വാതിലിൽ മുട്ടും; 2019ൽ ഞങ്ങൾ വലിയ പ്രശ്നം നേരിട്ടപ്പോൾ അവർ എവിടെയായിരുന്നു -പ്രതിപക്ഷ സഖ്യത്തിനെതിരെ ഉമർ അബ്ദുല്ല

ശ്രീനഗർ: 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ രൂപീകരിക്കുന്ന പ്രതിപക്ഷ സഖ്യവുമായി സഹകരിക്കില്ലെന്ന് നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഉമർ അബ്ദുല്ല. കേന്ദ്രസർക്കാർ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ മിക്ക പ്രതിപക്ഷ പാർട്ടികളും മൗനം പാലിക്കുകയായിരുന്നു.

ഞങ്ങൾക്കൊരു പ്രശ്നം വന്നപ്പോൾ സഹകരിക്കാത്ത അവരുമായി എന്തിനാണ് സഹകരിക്കുന്നതെന്നാണ് ഉമർ അബ്ദുല്ലയുടെ ചോദ്യം. ജൂൺ 23ന് ബിഹാറിലെ പട്നയിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിൽ പ​ങ്കെടുക്കില്ലെന്നും ഉമർ അബ്ദുല്ല അറിയിച്ചു.

​'' പ്രതിപക്ഷ സഖ്യം കൊണ്ട് ജമ്മുകശ്മീരിന് ഒരു പ്രയോജനവുമില്ല. അവർക്ക് ആവശ്യം വരുമ്പോഴാണ് അവർ ഞങ്ങളുടെ വാതിലിൽ മുട്ടുന്നത്. കെജ്രിവാളിന് ഒരു പ്രശ്നം വന്നപ്പോൾ അദ്ദേഹം പിന്തുണ ചോദിച്ചു വന്നു. എന്നാൽ 2019ൽ ഞങ്ങൾ വലിയൊരു പ്രശ്നം നേരിട്ടപ്പോൾ ഇവരെല്ലാം എവിടെയായിരുന്നു.

ഡി.എം.കെയും ടി.എം.സിയും രണ്ട് ഇടത് പാർട്ടികളും മാത്രമാണ് അന്ന് ഞങ്ങളെ പിന്തുണച്ചത്.''-ഉമർ അബ്ദുല്ല പറഞ്ഞു. തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞാലുടൻ ബി.ജെ.പി ജമ്മുകശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Omar Abdullah hints at national conference staying away from alliance against BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.