ഒമർ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കാർഗിൽ സന്ദർശിച്ചു. പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ (പി.എ.ജി.ഡി) പ്രതിനിധി സംഘത്തോടൊപ്പമാണ് ഒമർ എത്തിയത്. ഇവർ ലഡാക്കിലെ അതിർത്തി പട്ടണമായ ദ്രാസിൽ പ്രാദേശിക നേതാക്കളെ കണ്ടു. സംഘത്തിൽ ഗുലാം നബി ലോൺ, നസീർ അസ്ലം വാനി, മുസാഫർ ഷാ, വഹീദ് പരാ എന്നിവരും ഉൾപ്പെടുന്നു. 'ഗുപ്കർ പ്രഖ്യാപനത്തിനായുള്ള പ്രതിനിധി സംഘത്തിലെ ഒമർ അബ്ദുല്ല, ഗുലാം നബി ലോൺ, നസീർ അസ്ലം വാനി, മുസാഫർ ഷാ, വഹീദ് പരാ എന്നിവർ വെള്ളിയാഴ്ച പ്രാദേശിക നേതാക്കളെ കാണാനായി കാർഗിലിലെ ദ്രാസിലെത്തി'- വാർത്താ ഏജൻസി എ.എൻ.െഎ ട്വീറ്റ് ചെയ്തു.
ആർട്ടിക്കിൾ 370 റദ്ദാക്കുകയും പഴയ സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ശേഷം കാർഗിൽ സന്ദർശിക്കുന്ന ജമ്മു കാശ്മീർ രാഷ്ട്രീയക്കാരുടെ ആദ്യ പ്രതിനിധി സംഘമാണിത്. ഓഗസ്റ്റ് അഞ്ചിനുശേഷമുള്ള സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനും ഗുപ്കർ സഖ്യത്തിന് പിന്തുണ തേടുന്നതിനുമായിരുന്നു സന്ദർശനമെന്നാണ് സൂചന. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിന് അടുത്തിടെ ജമ്മു കശ്മീരിലെ ഏഴ് മുഖ്യധാരാ പാർട്ടികൾ ചേർന്ന് സഖ്യം രൂപീകരിച്ചിരുന്നു.
നാഷണൽ കോൺഫറൻസിെൻറ ഫാറൂഖ് അബ്ദുല്ലയെ ചെയർമാനായും പിഡിപി മേധാവി മെഹബൂബ മുഫ്തിയെ വൈസ് ചെയർപേഴ്‌സണായും തിരഞ്ഞെടുത്തു.പിഡിപി, എൻസി, പീപ്പിൾസ് കോൺഫറൻസ്, പീപ്പിൾസ് മൂവ്‌മെൻറ്, സിപിഐ (എം), അവാമി നാഷണൽ കോൺഫറൻസ് (ANC) എന്നിവ സഖ്യത്തിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.