ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിനിടെ ഓക്സിജൻ ലഭിക്കാതെ ആരും മരിച്ചില്ലെന്ന കേന്ദ്രത്തിന്‍റെ വാദത്തിൽ കൊമ്പുകോർത്ത് കോൺഗ്രസും ബി.ജെ.പിയും. നിരവധി നേതാക്കൾ കേന്ദ്രത്തെ കുറ്റെപ്പടുത്തി രംഗത്തെത്തിയിരുന്നു.
'ഇവിടെ ഓക്സിജന്റെ അഭാവം മാത്രമല്ല, സത്യത്തിന്‍റെയും സംവേദന ക്ഷമതയുടെയും അഭാവമുണ്ട്. അന്നും ഇന്നും' -എന്നായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.
എന്നാൽ, രാഹുലിന്‍റെ വിമർശനങ്ങൾക്ക് വ്യക്തിപരമായ അധിക്ഷേപവുമായി രംഗത്തെത്തുകയായിരുന്നു ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്.
ഇറ്റാലിയൻ ഭാഷയിലായിരുന്നു ഗിരിരാജ് സിങ്ങിന്‍റെ ട്വീറ്റ്. 'ഈ രാജകുമാരനെക്കുറിച്ച് ഞാൻ പറയാം. അദ്ദേഹത്തിന് തലച്ചോറിന്‍റെ അഭാവമുണ്ടായിരുന്നു, പിന്നീട് നഷ്ടമായി. ഇനി എന്നന്നേക്കുമായി നഷ്ടെപ്പടും. ഇൗ പട്ടികകൾ നൽകിയത് സംസ്ഥാനങ്ങളാണ്. പരിഷ്കരിച്ച പട്ടികകൾ സമർപ്പിക്കാൻ നിങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നിർദേശം നൽകാൻ നിങ്ങൾക്ക് കഴിയും. അതുവരെ നിങ്ങൾക്ക് കള്ളം പറയാം' -ഗിരിരാജ് സിങ് ട്വീറ്റ് ചെയ്തു.
ഗിരിരാജ് സിങ്ങിന്‍റെ ട്വീറ്റിനെതിരെ പ്രതിഷേധം ശക്തമായി. കെ.സി. വേണുഗോപാൽ എം.പി രാജ്യസഭയിൽ ഓക്സിജൻ ക്ഷാമം മൂലം മരിച്ച കോവിഡ് രോഗികളുടെ വിവരങ്ങൾ ചോദിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തിന്‍റെ മരണകണക്കുകളിൽ രാജ്യത്ത് ഒരാൾപോലും ഓക്സിജൻ ക്ഷാമം മൂലം മരിച്ചിെല്ലന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി. കേന്ദ്ര ആരോഗ്യ സഹമന്ത്രി വസ്തുതകൾ വളച്ചൊടിക്കുകയാണെന്നും എല്ലാവർക്കും സത്യമറിയാമെന്നുമായിരുന്നു കോൺഗ്രസിന്‍റെ പ്രതികരണം. കൂടാതെ തെറ്റായ വിവരങ്ങൾ നൽകി മന്ത്രി വഴിതെറ്റിക്കാൻ ശ്രമിച്ചുവെന്നും കോൺഗ്രസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.