ഇനി ഈ ശബ്​ദം അടിച്ചമർത്താനാവില്ല; കേന്ദ്രത്തിനെതിരായ പ്രതിഷേധം കടുപ്പിക്കാൻ​ ഒറ്റക്കെട്ടായി പ്രതിപക്ഷം

ന്യൂഡൽഹി: പെഗസസ്​ ഫോൺ ചോർത്തൽ, കാർഷിക നിയമം തുടങ്ങിയവയിൽ കേന്ദ്രസർക്കാറിനെതിരായ പോരാട്ടം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ ഒത്തുചേരൽ. പ്രക്ഷോഭ പരിപാടികൾ ഒറ്റക്കെട്ടായി ആസൂത്രണം ചെയ്യുകയായിരുന്നു കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി ഒരുക്കിയ പ്രഭാത വിരുന്നിന്‍റെ ലക്ഷ്യം. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ സംഘടിപ്പിച്ച പ്രഭാതവിരുന്നിൽ 100 കോൺഗ്രസ്​ എം.പിമാർ ഉൾപ്പെടെ വിവിധ നേതാക്കൾ പ​െങ്കടുത്തു. 

എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും ഒത്തുചേരൽ പ്രതി​േഷധങ്ങൾക്ക്​ കൂടുതൽ ശക്തി പകരുമെന്ന്​ രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള ശബ്​ദം കൂടുതൽ ശക്തി നൽകും. ഇൗ ശബ്​ദം അടിച്ചമർത്താൻ ബി.ജെ.പിക്കും ആർ.എസ്​.എസിനും പ്രയാസമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ആദ്യമായി തൃണമൂൽ കോൺഗ്രസും പങ്കു​ചേർന്നുവെന്നതാണ്​ പ്രധാന പ്രത്യേകത. മുൻ യോഗങ്ങളിൽനിന്ന്​ തൃണമൂൽ കോൺഗ്രസ്​ വിട്ടുനിന്നിരുന്നു.

ജെ.എം.എം, ജെ.കെ.എൻ.സി, മുസ്​ലിം ലീഗ്​, ആർ.എസ്​.പി, കെ.സി.എം നേതാക്കൾക്കൊപ്പം എൻ.സി.പി, ശിവസേന, സി.പി.എം, സി.പി.ഐ, ആർ​.ജെ.ഡി, സമാജ്​വാദി പാർട്ടി നേതാക്കളും യോഗത്തിൽ പ​ങ്കെടുത്തു. അതേസമയം, ബി.എസ്​.പി, ആം ആദ്​മി പാർട്ടി നേതാക്കൾ യോഗത്തിൽനിന്ന്​ വിട്ടുനിന്നു.

രാഹുൽ ഗാന്ധിക്കൊപ്പം മുതിർന്ന കോൺഗ്രസ്​ നേതാക്കളായ മല്ലികാർജുൻ ഖാർഗെ, അധീർ രജ്ഞൻ ചൗധരി, കെ.സി. വേണുഗോപാൽ, ജയ്​റാം രമേശ്​ തുടങ്ങിയവരും പ്രഭാത വിരുന്നിൽ പ​െങ്കടുത്തിരുന്നു.

കൂടാതെ തൃണമൂൽ കോൺഗ്രസിന്‍റെ മഹുവ മൊയ്​ത്ര, എൻ.സി.പിയുടെ സുപ്രിയ സൂലെ, ശിവസേനയുടെ സഞ്​ജയ്​ റാവത്ത്​​, ഡി.എം.കെയുടെ കനിമൊഴി തുടങ്ങിയവരും സംബന്ധിച്ചു.

പെഗസസ്​ വിഷയം കത്തിപ്പടരുന്നതി​നിടെയാണ്​ പ്രതിപക്ഷ പാർട്ടികളുടെ ഒത്തുചേരലെന്നത്​ ബി.ജെ.പി കേന്ദ്രങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്​. പെഗസസിൽ അന്വേഷണം ആവശ്യപ്പെട്ട്​ പ്രതിപക്ഷവും എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യുവും രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Opposition gathers for breakfast meet on Pegasus row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.