ബി.ജെ.പിയുടെ അടിച്ചമർത്തൽ അവസാനിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് ഖാർഗെ

ന്യുഡൽഹി: രാജ്യത്തെ ജനങ്ങളെ അടിച്ചമർത്തുന്ന ബി.ജെ.പി നയങ്ങൾക്കെതിരെ ഒന്നിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. ഭരണകക്ഷിയുടെ ഈ അടിച്ചമർത്തൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകൾ, ദളിതർ, ന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഭാഗക്കാരെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ സഖ്യം നയിക്കാന്‍ കോൺഗ്രസ് പാർട്ടി മായാവതിയെ സമീപിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഈ വിഷയവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന ഖാർഗെ ആവർത്തിക്കുകയും മായാവതി കാര്യങ്ങൾ വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാൽ കോൺഗ്രസിന്‍റെ ഈ അവകാശവാദങ്ങൾ നിഷേധിച്ച് മായാവതി രംഗത്തെത്തിയിട്ടുണ്ട്.

രാജ്യത്ത് വിലക്കയറ്റവും പണപ്പെരുപ്പവും മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണെന്നും ആർ.എസ്.എസ് പോലുള്ള ഹിന്ദുത്വ സംഘടനകൾ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും പിടിച്ചെടുക്കുകയാണെന്നും ഖാർഗെ ആരോപിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Opposition parties should come together to end BJP's 'oppression': Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.