കർണാടകയിലെ അധികാര വിഭജനത്തിൽ ഡി.കെ ശിവകുമാർ പൂർണ തൃപ്തനാണെന്നും അദ്ദേഹത്തെ അറിയാത്തവരാണ് കടുംപിടിത്തക്കാരനായി ചിത്രീകരിക്കുന്നതെന്നും എ.ഐ.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഡൽഹിയിൽ മലയാള മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിവകുമാർ തന്നെയാണ് ഞങ്ങളുടെ ഏറ്റവും ശക്തനായ നേതാവ്. കാലിലെ നഖം മുതൽ തലമുടിയിഴ വരെ പക്ക കോൺഗ്രസുകാരനായ ഒരാളാണ് അദ്ദേഹം. കെ.എസ്.യു, എൻ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തനം ഞങ്ങളെ പോലെ തുടങ്ങി ഈ നിലയിൽ എത്തിയ ആളാണ്. കർണാടകയിൽ അദ്ദേഹം കഠിനമായി പ്രവർത്തിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിന് ആഗ്രഹമുണ്ടാകും, അതിനായി പരിശ്രമിച്ചിട്ടുണ്ടാകും. അതിലെന്താണ് തെറ്റ്?. എന്നാൽ, അന്തിമമായി പാർട്ടി ഒരു തീരുമാനമെടുത്തപ്പോൾ അതിനൊപ്പം നിന്നു.
ലോക്സഭ തെരഞ്ഞെടുപ്പ് വരെ പി.സി.സി പ്രസിഡഡന്റ് പദവി ശിവകുമാർ വഹിക്കും. അധികാര വിഭജനം ഇല്ലെന്നും അധികാരം ജനങ്ങളുമായാണ് പങ്കുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.