ഗാങ്ടോക്: സിക്കിമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ നൂറോളം വിനോദസഞ്ചാരികളെ അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംസ്ഥാന തലസ്ഥാനമായ ഗാങ്ടോക്കിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ ചുങ്താങ്ങിൽ കുടുങ്ങിയവരെയാണ് മാറ്റിയത്.
സഞ്ചാരികളുടെ 200ഓളം വാഹനങ്ങളും ഇവിടെ കുടുങ്ങിയിരുന്നു. കനത്ത മഴയെത്തുടർന്ന് ലാച്ചെനിലേക്കും ലാച്ചുങ്ങിലേക്കുമുള്ള ഗതാഗതം ഇപ്പോഴും മണ്ണിടിച്ചിലിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വടക്കൻ സിക്കിമിലേക്ക് വിനോദസഞ്ചാരികളെ കടത്തിവിടരുതെന്ന് ജില്ല ഭരണകൂടം ടൂർ ഓപറേറ്റർമാർക്ക് നിർദേശം നൽകി. ആയിരത്തോളം സഞ്ചാരികളാണ് മണ്ണിടിച്ചിലിനെ തുടർന്ന് സിക്കിമിൽ കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.