ന്യൂഡൽഹി: രാജ്യത്തെ 122 എൻജിനീയറിങ് കോളജുകൾ പൂട്ടാനൊരുങ്ങുന്നു. പ്രോഗ്രസിവ് ക്ലോഷർ എന്ന നടപടിപ്രകാരമാണ് ഇവ അടച്ചുപൂട്ടുന്നത്. ഇതനുസരിച്ച് പുതിയ പ്രവേശനം ഉണ്ടാകില്ല. എന്നാൽ, നിലവിലെ ബാച്ചിലെ വിദ്യാർഥികൾക്ക് അധ്യയനം തുടരാം. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഹരിയാനയിലുമാണ് കോളജുകൾക്ക് താഴുവീഴുന്നത്.
ഒാൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷെൻറ കണക്കുപ്രകാരം പുണെ, നാഗ്പുർ, ഒൗറംഗാബാദ്, ജൽഗാവ്, കൊഹ്ലാപുർ എന്നിവിടങ്ങളിൽ 23 എൻജിനീയറിങ് കോളജുകളാണ് 201617 വിദ്യാഭ്യാസവർഷം പൂട്ടിയത്്. നിലനിൽപില്ലാതെ എൻജിനീയറിങ് കോളജുകൾ ഒന്നുകിൽ പ്രോഗ്രസിവ് ക്ലോഷർ തെരഞ്ഞെടുക്കുകയോ അല്ലെങ്കിൽ പോളിടെക്നിക്, ആർട്സ് ആൻഡ് സയൻസ് കോളജുകളായി മാറ്റുകയോ ആണ്. മികച്ച വിദ്യാർഥികൾ െഎ.െഎ.ടി, എൻ.െഎ.ടി പോലെ കേന്ദ്രഫണ്ടുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ തെരഞ്ഞെടുക്കുന്നു. ഗുജറാത്തിൽ 15 എൻജിനീയറിങ് കോളജ്, തെലങ്കാനയിൽ ഏഴ്, കർണാടകയിൽ 11, ഉത്തർപ്രദേശിൽ 12, പഞ്ചാബിൽ ആറ്, രാജസ്ഥാനിൽ 11, ഹരിയാനയിൽ 13 കോളജുകൾ വീതം ഇൗ കാലയളവിനിടെ പൂട്ടി. ദേശീയ തലസ്ഥാനത്ത് ഒരു കോളജ് മാത്രമാണ് പൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.