രാജ്കോട്ട്: മൂന്നര ലക്ഷം പേര്‍ ഒരുമിച്ച് ദേശീയ ഗാനമാലപിച്ചപ്പോള്‍ പിറന്നത് ഗിന്നസ് റെക്കോഡ്. ഗുജറാത്തിലെ രാജ്കോട്ടിലെ കഗ്വാദാണ് ഗാനാലാപനത്തിന് സാക്ഷ്യംവഹിച്ചത്. കഗ്വാദ് പട്ടണത്തില്‍ പുതുതായി നിര്‍മിച്ച ക്ഷേത്രത്തിലെ പ്രതിഷ്ഠദിനത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്. ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. 2014ല്‍ ബംഗ്ളാദേശില്‍ രണ്ടര ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത ദേശീയ ഗാനാലാപന ചടങ്ങാണ് റെക്കോഡ്. ഗിന്നസ് അധികൃതരില്‍നിന്ന് റെക്കോഡിന്‍െറ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയതായി ക്ഷേത്ര ഭാരവാഹി പറഞ്ഞു. ഈ ക്ഷേത്ര ട്രസ്റ്റിന്‍െറ പേരില്‍ നേരത്തേ രണ്ട് ലിംക ബുക്ക് റെക്കോര്‍ഡുകളുമുണ്ട്. ഏറ്റവും നീളമേറിയ ശോഭായാത്ര നടത്തിയതിനും ഭീമന്‍ യജ്ഞം ഒരുക്കിയതിനുമാണിത്. ജനുവരി 17ന് ആരംഭിച്ച പ്രതിഷ്ഠദിനത്തോടനുബന്ധിച്ച് 50 ലക്ഷത്തിലധികം പേര്‍ എത്തിയതായും ഭാരവാഹികള്‍ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.