അമരാവതി: ജവാദ് ചുഴലിക്കാറ്റ് ആന്ധ്ര പ്രദേശിന്‍റെ വടക്കൻ തീരത്തേക്ക് അടുക്കുന്നതിനിടെ, മുൻകരുതലുകളുടെ ഭാഗമായി 54,008 പേരെ ഒഴിപ്പിച്ചു. തീരദേശ ജില്ലകളായ വിശാഖപട്ടണം -36,553 പേർ, വിഴിഞ്ഞഗരം -1,700, ശ്രീകാകുലം 15,755 എന്നിവിടങ്ങളിൽനിന്നാണ് ആളുകളെ ഒഴിപ്പിച്ചത്.
സ്കൂളുകളിലും കമ്യൂണിറ്റി ഹാളുകളിലുമായി 197 ദുരിതാശ്വാസ ക്യാമ്പുകളാണ് സർക്കാർ ഇതിനകം തുറന്നത്. ദേശീയ ദുരന്ത നിവാരണ സേനയിലെ 11 ടീമിനെയും സംസ്ഥാന ദുരന്തനിവാരണ സേനയിലെ അഞ്ചു സംഘത്തെയും കോസ്റ്റ് ഗാൻഡിനെയും ഇവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. വില്ലേജ് സെക്രട്ടറിമാർക്കും ജില്ല കലക്ടർമാർക്കുമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്.
മുൻകരുതലുകളുടെ ഭാഗമായി രണ്ട് ഹെലികോപ്ടറുകളും സജ്ജമാക്കി. അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി ഒരു കോടി രൂപയും സർക്കാർ അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.