എം.ടിക്ക് പത്മവിഭൂഷൺ; പ​ത്മ​ഭൂ​ഷ​ൺ- പി.​ആ​ർ. ശ്രീ​ജേ​ഷ്, ജോ​സ് ചാ​ക്കോ പെ​രി​യ​പു​റം, ശോ​ഭ​ന

എം.ടിക്ക് പത്മവിഭൂഷൺ; പ​ത്മ​ഭൂ​ഷ​ൺ- പി.​ആ​ർ. ശ്രീ​ജേ​ഷ്, ജോ​സ് ചാ​ക്കോ പെ​രി​യ​പു​റം, ശോ​ഭ​ന

ന്യൂഡൽഹി: 2025ലെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് രാജ്യത്തിന്‍റെ ആദരം. മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും. അഞ്ച് മലയാളികൾക്ക് പത്മ പുരസ്കാരമുണ്ട്.

ഹോക്കി താരം ഒളിമ്പ്യന്‍ പി.ആർ. ശ്രീജേഷും വൈദ്യശാസ്ത്ര രംഗത്തെ സംഭാവനകൾക്ക് ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുറവും പത്മഭൂഷണ് അർഹരായി. സിനിമ നടിയും നര്‍ത്തകിയുമായ ശോഭന, നടൻ അജിത്ത് എന്നിവർക്കും പത്മഭൂഷൺ നൽകും. മലയാളി ഫുട്ബാൾ താരം ഐ.എം. വിജയൻ, സംഗീതജ്ഞ കെ. ഓമനക്കുട്ടിയമ്മ എന്നിവ​ർക്ക് പത്മശ്രീ നൽകും. 


ഏഴ് പേർക്ക് പത്മ വിഭൂഷണും 19 പേർക്ക് പത്മഭൂഷണും 113 പേർക്ക് പത്മശ്രീയുമാണ് പ്രഖ്യാപിച്ചത്.

പത്മവിഭൂഷണ്‍

ലക്ഷ്മിനാരായണ സുബ്രഹ്മണ്യം

എംടി വാസുദേവന്‍ നായര്‍

ഡി നാഗേശ്വര്‍ റെഡ്ഡി

ജസ്റ്റിസ് റിട്ട. ജഗദീഷ് സിങ് ഖേഹര്‍

കുമുദിനി രജനീകാന്ത് ലാഖിയ

ഒസാമു സുസുക്കി

ശാരദ സിന്‍ഹ

പത്മഭൂഷൺ

ജോസ് ചാക്കോ പെരിയപ്പുറം

പിആര്‍ ശ്രീജേഷ്

സൂര്യ പ്രകാശ്

അനന്ത്നാഗ്

ബിബേക് ദേബ്റോയ്

ജതിന്‍ ഗോസ്വാമി

കൈലാഷ് നാഥ് ദീക്ഷിത്-

മനോഹര്‍ ജോഷി

നല്ലി കുപ്പുസ്വാമി ചെട്ടി

നന്ദമൂരി ബാലകൃഷ്ണ

പങ്കജ് പട്ടേല്‍

പങ്കജ് ഉദ്ദാസ്

രാംബഹദൂര്‍ റായ്

സാധ്വി റിതംബര

എസ്.അജിത്ത് കുമാര്‍

ശേഖര്‍ കപൂര്‍

ശോഭന ചന്ദ്രകുമാര്‍

സുശീല്‍ കുമാര്‍ മോദി

വിനോദ് ധാം

Tags:    
News Summary - Padma Vibhushan, Padma Bhushan, Padma Shri awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.