കശ്​മീരിൽ ​കൊല്ലപ്പെട്ട തീവ്രവാദികൾ ഉപയോഗിച്ചത്​​ പാക്​ മുദ്രയുള്ള ഗ്രനേഡുകൾ

ശ്രീനഗർ: കശ്​മീരിലെ നൗഗം സെക്​റിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ പക്കലുണ്ടായിരുന്നത്​ പാക്​  നിർമ്മിത ഗ്രനേഡുകളെന്ന്​ കരസേന. വ്യാഴാഴ്​ച നൗഗം സെക്​ടറി നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ​​സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരർ കൊല്ലപ്പെടിരുന്നു. ഇവരിൽ നിന്നും പിടിച്ചെടുത്ത ​ഹാൻഡ്​ ഗ്രനേഡുകളിലും യു.ബി.ജി എൽ ഗ്രനേഡുകളിലും പാകിസ്​താൻ ഒാർഡിനൻസ്​ ഫാക്​ടറിയുടെ മുദ്ര ഉണ്ടായിരുന്നു.

മരുന്നുകളും ഭക്ഷണ സാധനങ്ങളുടെ പാക്കറ്റുകളും പാക്​ നിർമിതമാണെന്നും കരസേന വക്താവ്​ അറിയിച്ചു. ശക്തിയേറിയ സ്​ഫോടക വസ്​തുക്കൾ, പളാസ്​റ്റിക്​ എക്​സ്​​േപളാസീവ്​,  പെട്രോളിയം ജെല്ലി, സ്​ഫോടക ദ്രവ്യങ്ങൾ, ലൈറ്ററുകൾ എന്നിവ ഭീകരരിൽ നിന്നും പിടിച്ചെടുത്തിരുന്നു.

സെപ്​തംബറിൽ കശ്​മീരിലെ പൂഞ്ചിലും സെപ്​തംബർ 18ന്​ ഉറിയിലുമുണ്ടായ ആക്രമണങ്ങളിൽ സമാനമായ സ്​ഫോടന വസ്​തുക്കളാണ്​ കണ്ടെടുത്തിരുന്നത്​. പാകിസ്​താനാണ്​ തീവ്രവാദികളെ സ്​പോൺസർ ചെയ്യുന്നത്​ എന്നതി​െൻറ വ്യക്തമായ തെളിവാണിതെന്നും സേന വക്താവ്​ പറഞ്ഞു.

Tags:    
News Summary - Pak Markings On Grenades Seized From Terrorists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.