ജമ്മു: ഞായറാഴ്ച രാത്രി നടന്ന വെടിനിർത്തൽ കരാർ ലംഘനത്തിന് തുടർച്ചയായി തിങ്കളാഴ്ച ഉച്ചക്കും അതിർത്തിയിൽ പാക് പ്രകോപനം. രജൗരി ജില്ലയിലെ കാൽസിയ ഭാഗത്താണ് ഉച്ചക്ക് മൂന്നു മണിയോടെ പാക് സൈന്യം കരാർ ലംഘിച്ച് വെടിവെപ്പ് നടത്തിയത്. ---ഞായറാഴ്ച രാത്രി 11.30ഒാടെയാണ് രജൗരി ജില്ലയിലെ ബാബ ഗോറി മേഖലയിൽ പ്രകോപനമില്ലാതെ പാക് ഭാഗത്തുനിന്ന് മെഷീൻഗൺ ഉപയോഗിച്ച് വെടിവെച്ചതെന്ന് രജൗരിയിലെ ഡെപ്യൂട്ടി പൊലീസ് കമീഷണർ ഷാഹിദ് ഇക്ബാൽ ചൗധരി അറിയിച്ചു. ഇതിെൻറ തുടർച്ചയായാണ് തിങ്കളാഴ്ച ഉച്ചക്കുണ്ടായ ആക്രമണം.
ജൂണിൽ മാത്രം ഇൗ മേഖലയിൽ പാകിസ്താൻ 23 തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായി അദ്ദേഹം പറഞ്ഞു. പാക് ആക്രമണത്തിൽ മൂന്ന് സൈനികർ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജൂലൈയിൽ ഇതുവരെയുണ്ടായ വെടിവെപ്പുകളിൽ ഒമ്പതു സൈനികരടക്കം 11 പേർ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.