പാക് സർക്കാറിന്റെ ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചു

ന്യൂഡൽഹി: പാകിസ്താൻ സർക്കാറിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചു. പാക് സർക്കാറിന്റെ ട്വിറ്റർ അക്കൗണ്ട് പരിശോധിക്കാൻ ശ്രമിച്ചാൽ, ‘നിയമപരമായ ആവശ്യപ്രകാരം ഗവ. ഓഫ് പാകിസ്താന്റെ അക്കൗണ്ട് തടഞ്ഞിരിക്കുകയാണ്’ എന്ന സന്ദേശമാണ് ലഭിക്കുക.

ഇത് മൂന്നാം തവണയാണ് പാക് സർക്കാറിന്റെ ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ തടയുന്നത്. നേരത്തെ 2022 ജൂലൈയിലും ഒക്ടോബറിലുമായിരുന്നു നിരോധിച്ചിരുന്നത്.

നിലവിൽ പാക് സർക്കാറിന്റെ ട്വിറ്റർ ഇന്ത്യൻ ഉപയോക്താക്കൾക്ക് ലഭ്യമല്ല. കോടതി ഉത്തരവുപേലെ നിയമപരമായ ആവശ്യമാണെങ്കിലാണ് ട്വിറ്റർ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുക.

കഴിഞ്ഞ വർഷം യു.എൻ, തുർക്കി, ഇറാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള പാക്കിസ്താൻ എംബസികളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഇന്ത്യ വിരുദ്ധ ഉള്ളടക്കവും വ്യാജ ഉള്ളടക്കവും ആരോപിച്ച് പാകിസ്താനിൽ നിന്നുള്ളതടക്കം എട്ട് യൂട്യൂബ് ചാനലുകളും ഇന്ത്യ നിരോധിച്ചിരുന്നു.

Tags:    
News Summary - Pakistan govt's Twitter account withheld for the third time in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.