ന്യൂഡൽഹി: 2025 ന് ശേഷം പാകിസ്താന്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ്. ആര്‍.എസ്.എസിെൻറ ദേശ ീയ എക്സിക്യൂട്ടീവ് അംഗമായ ഇന്ദ്രേഷ് കുമാറാണ് പ്രസ്താവന നടത്തിയത്. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഒരു പ രിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ്.
''നിങ്ങള്‍ ഇത് എഴുതി വെച്ചോ... അഞ്ചോ ഏഴോ വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്താന്‍ ഇന്ത്യയുടെ ഭാഗമാകും. നിങ്ങള്‍ക്ക് ലാഹോറിലോ കറാച്ചിയിലോ റാവല്‍പിണ്ടിയിലോ സിയാൽകോട്ടിലോ വീട് വാങ്ങാനോ കച്ചവടം ചെയ്യാനോ കഴിഞ്ഞേക്കും. 1947 ന് മുമ്പ് പാകിസ്താന്‍ ഉണ്ടായിരുന്നില്ല. 1945 ന് മുമ്പ് ഹിന്ദുസ്ഥാെൻറ ഭാഗമായിരുന്നു ഇത്. 2025 ന് ശേഷം പാകിസ്താന്‍ ഹിന്ദുസ്ഥാെൻറ ഭാഗമാകും. ഇനിയങ്ങോട്ട് അഖണ്ഡ ഭാരതം രൂപീകരിക്കുമെന്നും'' ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ ആദ്യമായാണ് രാജ്യം ഭരിച്ച സര്‍ക്കാര്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുന്നത്. സൈന്യം രാഷ്ട്രീയ ഇച്ഛാശക്തിക്കൊപ്പം പ്രവര്‍ത്തിച്ചതിെൻറ ഫലമാണത്. ലാഹോറില്‍ വീട് വച്ച് താമസിക്കാനുള്ള സൗകര്യവും കൈലാസ മാനസസരോവറില്‍ പോകാന്‍ ചൈനയുടെ അനുമതി ആവശ്യമില്ലാതെ വരുന്ന കാലവും നമുക്ക് സ്വപ്നം കാണാമെന്നും ഇന്ദ്രേഷ് പറഞ്ഞു.
ഇന്ത്യയുടെ താൽപര്യങ്ങൾക്ക് അനുസരിച്ചുള്ള സർക്കാരാണ് ബംഗ്ലാദേശിലുള്ളത്. ഇതിലൂടെ യൂറോപ്യൺ യൂണിയൻ പോലുള്ള അഖണ്ഡ ഭാരതം നമുക്ക് കെട്ടിപ്പടുക്കാൻ സാധിക്കുമെന്നും ആർ.എസ്.എസ് നേതാവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.