പാണ്ടിരാജ് ജീവിതത്തിലേക്ക് മടങ്ങിയെത്തി; മനുഷ്യനായല്ല, പ്രതിമയായി

ഡിണ്ടിഗൽ: 2020 ലെ ഒരു ഞായറാഴ്ച എസ്. പാണ്ടിരാജ് എന്ന യുവാവ് വീട്ടിലെത്തിയത് കരഞ്ഞുതളർന്ന കുടുംബാംഗങ്ങൾക്ക് മുമ്പിലേക്ക് ചേതനയറ്റ ശരീരമായായിരുന്നു. രണ്ട് വർഷങ്ങൾക്കിപ്പുറം പാണ്ടിരാജ് വീണ്ടും അതേ കുടുംബത്തിന് മുമ്പിലേക്ക് തിരികെയെത്തി. ഇത്തവണ മനുഷ്യനായല്ല, മനുഷ്യന് സമാനമായ സിലിക്കൺ പ്രതിമയുടെ രൂപത്തിലാണെന്ന് മാത്രം.

അനന്തരവന്‍റെയും മരുമകളുടേയും കാതുകുത്തൽ ചടങ്ങിൽ പങ്കെടുക്കുക എന്നത് പാണ്ടിരാജിന്‍റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. മരുമകൾ താരിക ശ്രീയുമായും, അനന്തരവൻ മോനേഷ് കുമാരനുമായും പാണ്ടിരാജ് ഏറെ അടുപ്പമായിരുന്നുവെന്ന് അമ്മ പസുംകിഴി ഓർക്കുന്നു.

കാതുകുത്ത് ചടങ്ങിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ 2020 ജൂൺ 28നുണ്ടായ വാഹനാപകടത്തിലാണ് പാണ്ടിരാജ് കൊല്ലപ്പെടുന്നത്. മരണപ്പെട്ട് രണ്ട് മാസങ്ങൾക്കകം തന്നെ പ്രതിമക്കായുള്ള ഓർഡർ നൽകിയിരുന്നെങ്കിലും ലഭിക്കാൻ ഒരു വർഷമെടുത്തുവെന്നും കുടുംബം പറഞ്ഞു. പാണ്ടിരാജിന്‍റെ വലുപ്പത്തിലുള്ള പ്രതിമയാണ് നിർമ്മിച്ചിരിക്കുന്നത്.

പ്രതിമയുടെ മടിയിൽ കുട്ടികളെ ഇരുത്തിയായിരുന്നു ചടങ്ങുകൾ പൂർത്തിയാക്കിയത്. രഥത്തിലാണ് മുണ്ടും ഷർട്ടും ധരിച്ച പാണ്ടിരാജിന്‍റെ പ്രതിമ വേദിയിലെത്തിച്ചത്.

മകൻ എപ്പോഴും വീട്ടിലെ സ്വീകരണ മുറിയിൽ ടി.വി കണ്ടുകൊണ്ടിരിക്കാറുണ്ട്. അവൻ മരിച്ചിട്ടില്ല. ഇപ്പോഴും എല്ലാവരും ഒത്തുചേരാറുള്ള ഹാളിൽ തന്നയാണ് പ്രതിമയുടെയും സ്ഥാനമെന്നും അമ്മ പറഞ്ഞു.

Tags:    
News Summary - Pandiraj returns to life; Not as a human being, but as an idol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.