പ്രശസ്ത കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഇന്നലെ രാത്രി പേരക്കുട്ടിക്കൊപ്പം സമയം ചെലവഴിക്കുന്നതിനെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു. തുടർന്ന് ഡൽഹിയിലെ സകേത് ആശുപത്രിയി​ൽ എത്തിച്ചെങ്കിലും മരിച്ചു. വൃക്ക സംബന്ധമായ അസുഖത്തിന് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം ചികിത്സ തേടിയിരുന്നു.

പത്മവിഭൂഷൺ, പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. വാദ്യോപകരണ സംഗീതം, നൃത്തസംവിധാനം, ഗാനരചന എന്നീ മേഖലകളിലും ബിർജു മഹാരാജ് തിളങ്ങി. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ അദ്ദേഹം നൃത്തപരിപാടികൾ അവതരിപ്പിച്ചിരുന്നു. ഡൽഹിയിൽ കലാശ്രമം എന്ന പേരിൽ കഥക് കളരിയും നടത്തിവരികയായിരുന്നു.

ലഖ്നോവിലെ കഥക് നർത്തകരുടെ കുടുംബത്തിൽ 1938ലായിരുന്നു ജനനം. അദ്ദേഹത്തിന്റെ അമ്മാവൻമാരായ ശംഭു മഹാരാജ്, ലച്ചു മഹാരാജ് പിതാവ് ജഗന്നാഥ് മഹാരാജ് (അച്ചൻ മഹാരാജ്) എന്നിവർ പ്രശസ്ത കഥക് നർത്തകരായിരുന്നു.  

കഥക്​ യുഗാന്ത്യം

നൃ​ത്താ​സ്വാ​ദ​ക​ർ​ക്ക്​ മെ​യ്​​വ​ഴ​ക്ക​ത്തി‍െൻറ​യും ച​ടു​ല​ച​ല​ന​ത്തി‍െൻറ​യും ആ​ൾ​രൂ​പം. സം​ഗീ​ത​പ്രേ​മി​ക​ൾ​ക്ക്​ ഹാ​ർ​മോ​ണി​യ​ത്തി​ലും ത​ബ​ല​യി​ലും വി​ര​ൽ​മീ​ട്ടു​ന്ന മാ​ന്ത്രി​ക​ൻ. അ​ക്ഷ​ര​പ്രേ​മി​ക​ൾ​ക്ക്​ മി​ക​ച്ച പാ​​ട്ടെ​ഴു​ത്തു​കാ​ര​ൻ. ശി​ഷ്യ​ന്മാ​ർ​ക്ക്​ സ​ദ്​​ഗു​രു -അ​ന്ത​രി​ച്ച ക​ഥ​ക്​ ന​ർ​ത്ത​ക​ൻ പ​ണ്ഡി​റ്റ്​ ബി​ർ​ജു മ​ഹാ​രാ​ജ്​ അ​ര​ങ്ങൊ​ഴി​ഞ്ഞ​ത്​ ഒ​രു​പാ​ട്​ സിം​ഹാ​സ​ന​ങ്ങ​ൾ അ​നാ​ഥ​മാ​ക്കി​യാ​ണ്. അ​ദ്ദേ​ഹ​ത്തി‍െൻറ വി​യോ​ഗ​ത്തെ ഒ​രു യു​ഗാ​ന്ത്യ​മെ​ന്ന്​ രാ​ഷ്ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ വി​ശേ​ഷി​പ്പി​ച്ച​തും അ​തു​കൊ​ണ്ടു​ത​ന്നെ.

84‍െൻ​റ ചെ​റു​പ്പ​ത്തി​ലേ​ക്ക്​ ന​ട​ന്ന​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ച്ചു​മ​ക്ക​ൾ​ക്കൊ​പ്പം അ​ന്താ​ക്ഷ​രി ക​ളി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ്​ മ​ര​ണം മാ​ടി​വി​ളി​ച്ച​ത്. ഡ​ൽ​ഹി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഏ​ഴാം വ​യ​സ്സി​ൽ തു​ട​ങ്ങി 83ലും ​തു​ട​ർ​ന്ന ആ ​ന​ട​ന​ത്തി​ക​വി​നു​മു​ന്നി​ൽ മ​ര​ണം ജ​യി​ച്ചു. ക​ല​ക്കും സം​ഗീ​ത​ത്തി​നു​മു​ണ്ടാ​യ തീ​രാ​ന​ഷ്ട​മാ​ണ്​ ബി​ർ​ജു​വി‍െൻറ മ​ര​ണ​മെ​ന്ന്​ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഥ​കി​നെ ആ​ഗോ​ള ശ്ര​ദ്ധ​യി​ലെ​ത്തി​ച്ച മ​ഹാ​നാ​യ ക​ലാ​കാ​ര​ന്​ ആ​ദ​രാ​ഞ്​​ജ​ലി അ​ർ​പ്പി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ക​ലാ​ലോ​ക​ത്തി​ന്​ നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മെ​ന്നാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​തി​ക​രി​ച്ച​ത്. അ​വ​ത​ര​ണ​ക​ല​ക്കു​ണ്ടാ​യ ക​ന​ത്ത ന​ഷ്ട​മെ​ന്ന്​ ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു പ​റ​ഞ്ഞു. എ​ക്കാ​ല​വും ഓ​ർ​മി​ക്ക​പ്പെ​ടു​ന്ന സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ക​ലാ​കാ​ര​ന്​ കോ​ൺ​ഗ്ര​സ്​ മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

നൃ​ത്ത​ത്തി​നൊ​പ്പം വി​ന​യ​വും അ​ഴ​കും സൗ​ന്ദ​ര്യ​വും ഇ​ഴ​ചേ​ർ​ക്ക​ണ​മെ​ന്ന്​ പ​ഠി​പ്പി​ച്ച​ത്​ ന​ന്ദി​യോ​ടെ എ​ക്കാ​ല​വും ഓ​ർ​ക്കു​മെ​ന്ന്​ ന​ടി മാ​ധു​രി ദീ​ക്ഷി​ത്​ ട്വീ​റ്റ്​ ചെ​യ്തു. ഒ​രു ഇ​തി​ഹാ​സം മ​ൺ​മ​റ​ഞ്ഞ​തി​ൽ രാ​ജ്യം തേ​ങ്ങു​ന്നു​വെ​ന്നാ​ണ്​ മു​തി​ർ​ന്ന ന​ടി​യും എം.​പി​യു​മാ​യ ഹേ​മ​മാ​ലി​നി കു​റി​ച്ച​ത്. ഇ​ന്നും ഇ​നി​യ​ങ്ങോ​ട്ടും സ്വ​ർ​ഗം നൃ​ത്ത​ശാ​ല​യാ​കു​മെ​ന്ന്​ സ​രോ​ജ്​ മാ​​ന്ത്രി​ക​ൻ അം​ജ​ദ്​ അ​ലി​ഖാ​നും പ​റ​ഞ്ഞു.

Tags:    
News Summary - Pandit Birju Maharaj Legendary Kathak Dancer Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.