കുടിയേറ്റ തൊഴിലാളികൾ നടന്നുപോകാൻ കാരണം വ്യാജവാർത്തയെന്ന്​ സർക്കാർ​

ലോക്​ഡൗൺ സമയത്ത് കുടിയേറ്റ തൊഴിലാളികൾ വീടുകളിലേക്ക് നടന്നുപോകാൻ കാരണം വ്യാജ വാർത്തകളാണെന്ന്​ സർക്കാർ പാർലമെൻറിൽ. കോവിഡ് -19 സംബന്ധിച്ച ആഗോള അനുഭവവും അതി​െൻറ പകർച്ചവ്യാധി സാധ്യതയും കണക്കിലെടുത്താണ്​ മാർച്ച് 24ന് രാജ്യവ്യാപക ലോക്​ഡൗൺ നടപ്പാക്കിയതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പ്രതിപക്ഷ അംഗങ്ങളുടെ രണ്ട് വ്യത്യസ്ത ചോദ്യങ്ങൾക്ക് മറുപടിയായി ലോക്സഭയിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ്​ ഇക്കാര്യങ്ങൾ പറഞ്ഞത്​. കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ വീടുകളിൽ എത്താൻ എന്തുകൊണ്ടാണ് മൈലുകൾ നടക്കേണ്ടിവന്നതന്നായിരുന്നു ടി.എം.സി അംഗം മാല റോയ് ചോദിച്ചത്​. 'ലോക്​ഡൗണി​െൻറ കാലാവധിയെക്കുറിച്ച് പ്രചരിച്ച വ്യാജവാർത്തകൾ കാരണം കുടിയേറ്റ തൊഴിലാളികൾ പരിഭ്രാന്തരായത്​ നടന്നുപോകാൻ കാരണമായി. ഭക്ഷണം, കുടിവെള്ളം, ആരോഗ്യ സേവനങ്ങൾ, പാർപ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ വേണ്ടത്ര വിതരണം ചെയ്യുന്നതിനെക്കുറിച്ച് തൊഴിലാളികൾ ആശങ്കയിലായിരുന്നു'-നിത്യാനന്ദ് റായി പറഞ്ഞു.

സർക്കാർ സ്വീകരിച്ച വിവിധ നടപടികളും അദ്ദേഹം വിശദീകരിച്ചു. 'കേന്ദ്രസർക്കാർ ഇതിനെക്കുറിച്ച് പൂർണ ബോധവാന്മാരായിരുന്നു. അനിവാര്യമായ ലോക്​ഡൗൺ കാലഘട്ടത്തിൽ പൗര​െൻറ ഭക്ഷണം, വെള്ളം, മെഡിക്കൽ സൗകര്യങ്ങൾ എന്നിവ മുടങ്ങാതിരിക്കാൻ സർക്കാർ ശ്രദ്ധിച്ചിരുന്നു'-അദ്ദേഹം പറഞ്ഞു.വെറും നാല് മണിക്കൂർ നോട്ടീസിൽ സർക്കാരിന് രാജ്യവ്യാപകമായി ലോക്​ഡൗൺ നടപ്പാക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് തുടർന്ന്​ കോൺഗ്രസ് എം.പി മനീഷ് തിവാരി ചോദിച്ചു.


'2020 ജനുവരി ഏഴിന്​ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടയുടനെ അന്താരാഷ്ട്ര യാത്രകൾ കർശനമാക്കുക, പൊതുജനങ്ങളെ ബോധവത്​കരിക്കുക തുടങ്ങിയ നിരവധി നടപടികൾ കേന്ദ്രസർക്കാർ സ്വീകരിച്ചു. ലോകാരോഗ്യ സംഘടന 2020 മാർച്ച് 11 ന് കോവിഡിനെ പകർവ്യാധിയായി പ്രഖ്യാപിച്ചു. രോഗവ്യാപനം തടയുന്നതിൽ വിജയിച്ച രാജ്യങ്ങളുടെ അനുഭവങ്ങൾ കണക്കിലെടുത്ത് സാമൂഹിക അകലം പാലിക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാനാണ്​ സർക്കാർ ലോക്​ഡൗൺ പ്രഖ്യാപിച്ചത്​'-മന്ത്രി പറഞ്ഞു.

മാർച്ച് 16 മുതൽ 23 വരെ മിക്ക സംസ്ഥാന സർക്കാരുകളും ഭാഗികമായോ പൂർണ്ണമായോ അടച്ചിട്ടിരിക്കുകയായിരുന്നെന്നും റായ് പറഞ്ഞു. രാജ്യത്ത് മാർച്ച് 24 ന് മാത്രമാണ്​ രാജ്യവ്യാപക ലോക്​ഡൗൺ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ലോക്​ഡൗൺ ഏർപ്പെടുത്തുന്നതിലൂടെ വൈറസ്​ വ്യാപനത്തെ ഇന്ത്യ വിജയകരമായി തടഞ്ഞുവെന്നും റായ് അവകാശപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.