ന്യൂഡൽഹി: മകളുടെ ചികിത്സക്കായി ദിവസക്കൂലിക്കാരായ മാതാപിതാക്കൾ 12കാരിയെ 46കാരന് വിറ്റു. 10,000 രൂപക്കായിരുന്നു വിൽപ്പന. ആന്ധ്രപ്രദേശിലെ നെല്ലോറിലാണ് സംഭവം.
ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച 16കാരിയുടെ ചികിത്സക്ക് പണം ഇല്ലാതെ വന്നതോടെയാണ് 12കാരിയെ വിൽക്കാൻ മാതാപിതാക്കൾ തീരുമാനിച്ചത്. ചിന്ന സുബയ്യ എന്നയാൾക്കാണ് വിറ്റത്. ബുധനാഴ്ച കുട്ടിയെ ഇയാൾ വിവാഹം കഴിച്ചു. സംഭവം പുറത്തറിഞ്ഞതോടെ കുട്ടിയെ ശിശുക്ഷേമ വകുപ്പെത്തി രക്ഷിച്ചു. ശിശുക്ഷേമവകുപ്പിന്‍റെ സംരക്ഷണയിലാണ് കുട്ടിയിപ്പോൾ.
കുട്ടിയുടെ അയൽവാസിയാണ് സുബയ്യ. 25,000 രൂപയാണ് ദമ്പതികൾ ഇയാളോട് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് 10,000 രൂപക്ക് ഡീൽ ഉറപ്പിക്കുകയായിരുന്നു. സുബയ്യയുടെ ആദ്യഭാര്യ വിവാഹബന്ധം വേർപ്പെടുത്തി താമസിക്കുകയായിരുന്നു. തുടർന്നാണ് രണ്ടാം വിവാഹത്തിനായി കുട്ടിയെ ഇയാൾ വാങ്ങിയത്.
വാങ്ങിയ ശേഷം കുട്ടിയെ ബുധനാഴ്ച ഇയാൾ ബന്ധുവിന്‍റെ വീട്ടിലെത്തിച്ചു. വീട്ടിൽനിന്ന് കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിൽ അയൽവാസികൾ കേട്ടു. സംശയം ഉയർന്നതോടെ അയൽവാസികൾ ഗ്രാമമുഖ്യനെ സമീപിച്ച് സംഭവം അന്വേഷിച്ചു. തുടർന്ന് ഗ്രാമമുഖ്യന്‍റെ നേതൃത്വത്തിൽ ശിശുക്ഷേമ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.