അദാനിയിൽ അന്വേഷണം വേണം, പാർലമെന്റിൽ ഇന്നും ബഹളം; ഇരുസഭകളും നിർത്തിവെച്ചു

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് വിവാദത്തിൽ പാർലമെന്റിൽ ഇന്നും ബഹളമുണ്ടായതിനെ തുടർന്ന് ഇരു സഭകളും രണ്ടു മണിവരെ നിർത്തിവെച്ചു. അദാനി വിഷയത്തിൽ ചർച്ച വേണമെന്നും ആരോപണങ്ങളിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ പാർല​മെന്റിൽ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ബഹളത്തെ തുടർന്ന് പാർല​മെന്റിന്റെ ഇരു സഭകളും രണ്ടു മണി വരെ നിർത്തിവെക്കുകയായിരുന്നു.

നാളെ പാർലമെന്റ് നടപടികളുമായി സഹകരിക്കുമെന്നാണ് പ്രതിപക്ഷം അറിയിച്ചിട്ടുള്ളത്. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിലും പ​ങ്കെടുക്കും.

കഴിഞ്ഞ ദിവസം കീഴ്വഴക്കപ്രകാരം പ്രതിപക്ഷം പാലമെന്റിൽ സംസാരിക്കാൻ തയാറാകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംസാരിക്കാൻ തയാറാണെന്നും പ​ക്ഷേ, ആദ്യ പരിഗണന ഹിൻഡൻബർഗ്-അദാനി വിഷയത്തിൽ പ്രധാനമന്ത്രിയുടെ മറുപടിയാണെന്നും രാജ്യസഭാ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ഇന്ന് ഖാർഗെയുടെ ചേംബറിൽ ചേർന്ന പ്രതിപക്ഷംഗങ്ങൾ അദാനി വിഷയം ചർച്ചയാക്കണമെന്നും സുയുക്ത പാർലമെന്ററി അന്വേഷണത്തിന് ആവശ്യപ്പെടണ​മെന്നും മറ്റ് വിഷയങ്ങളൊന്നും ചർച്ചക്ക് അനുവദിക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. 

Tags:    
News Summary - Parliament Adjourned Amid Opposition Protest On Adani Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.