ന്യൂഡൽഹി: പാർലമെൻറിെൻറ ശീതകാലസമ്മേളനം അടുത്തമാസം 15 മുതൽ ജനുവരി അഞ്ചുവരെ നടത്താൻ തീരുമാനമായി. സമ്മേളനം വൈകിപ്പിച്ചത് വിവാദം ഉയർത്തിയിരുന്നു. ഗുജറാത്തിൽ രണ്ടാംഘട്ട വോെട്ടടുപ്പ് കഴിയുന്നതിെൻറ തൊട്ടുപിേറ്റന്നുമുതലാണ് ഇപ്പോൾ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിെൻറ അധ്യക്ഷതയിൽ പാർലമെൻററികാര്യ മന്ത്രിസഭസമിതി യോഗം ചേർന്നാണ് തീയതികൾ നിശ്ചയിച്ചത്.
നവംബർ മൂന്നാംവാരം ശീതകാലസമ്മേളനം തുടങ്ങുന്നതാണ് പതിവ്. ക്രിസ്മസ്, പുതുവത്സരഅവധികൾ വെട്ടിച്ചുരുക്കി ഇക്കുറി സമ്മേളനം പുതുവർഷത്തിലേക്കും നീളുകയാണ്. 14 ദിവസത്തേക്കാണ് ഇരുസഭകളും സമ്മേളിക്കുന്നത്. തെരഞ്ഞെടുപ്പിനുവേണ്ടി സമ്മേളനം വൈകിപ്പിച്ചത് പാർലമെൻററികാര്യമന്ത്രി അനന്ത്കുമാർ ന്യായീകരിച്ചു. മുൻസർക്കാറുകളും ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പും പാർലമെൻറ് സമ്മേളനവും കൂടിക്കലർന്നുപോകുന്നത് ഒഴിവാക്കാനാണിത്. പുതുവത്സരദിനമായ ജനുവരി ഒന്നിനും എം.പിമാർ ഹാജരാകേണ്ടതുണ്ടോ എന്ന ചോദ്യത്തിന്, പ്രവൃത്തിദിനങ്ങളിലെല്ലാം അംഗങ്ങൾ പ്രവർത്തിക്കേണ്ടതുണ്ടെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.