ബംഗളൂരു: ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രിയാവാൻ പുരുഷമേധാവിത്വം തടസ്സമേ ആയിരുന്നില്ലെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ.സി.എം.എസ് ബിസിനസ് സ്കൂളിലെ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു നിർമല.
സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് കേന്ദ്രമന്ത്രി ഇന്ദിരയെ ഉദാഹരിച്ചത്.
നിങ്ങള്‍ക്കൊരു സ്വപ്‌നമുണ്ടെങ്കില്‍ അത് നേടണം എന്ന് നിങ്ങള്‍ശക്തമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പുരുഷമേധാവിത്വം ഒരിക്കലും അതിന് തടസ്സമാവില്ല.മനോഹരമായ പദപ്രയോഗങ്ങളിലൂടെ പലരും നമ്മെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കും. എന്നാൽ അതിലൊന്നും വീണുപോകരുതെന്നും നിർമല കുട്ടികൾക്ക് ഉപദേശം നൽകി.
'മനോഹരമായ വാക്കുകളിൽ വീണുപോകരുത്.നിങ്ങൾ നിങ്ങൾക്കു വേണ്ടി നിലകൊള്ളുക. നിങ്ങൾക്ക് വേണ്ടി സംസാരിക്കുക. അങ്ങനെയായാൽ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കാൻ ഒന്നിനും കഴിയില്ല. സ്ത്രീകളെ അവരുടെ സ്വപ്‌നങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പുരുഷമേധാവിത്വത്തിന് ആവുമായിരുന്നെങ്കില്‍ എങ്ങനെ ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമായിരുന്നു?'-നിർമല സീതാരാമൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.