ഗുവാഹതി: ജനവാസകേന്ദ്രത്തിൽനിന്ന് പിടികൂടിയ പെരുമ്പാമ്പിനെ കാണാനും സെൽഫിയെടുക്കാനും ലോക്ഡൗൺ വകവെക്കാതെ നാട്ടുകാർ തടിച്ചുകൂടി. അസമിലെ ബിശ്വനാഥ് ജില്ലയിൽ വ്യാഴ്യാഴ്ച വൈകീട്ടാണ് സംഭവം.
കമല്‍പൂര്‍ പ്രദേശത്തെ ഒരു വയലില്‍ പാമ്പിനെ പിടിച്ചതറിഞ്ഞ് സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ ഓടിയെത്തുകയായിരുന്നു. 10 അടി നീളമുള്ള പാമ്പിനെ തൊട്ടും തലോടിയും സെൽഫിയെടുക്കാനും ജനക്കൂട്ടം തിരക്കുകൂട്ടി. ഒടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പാമ്പിനെ തൊട്ടടുത്ത കാട്ടില്‍ സുരക്ഷിതമായി വിട്ടയച്ചത്.
ഇതുവരെ 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സംസ്ഥാനത്ത് ഒരുമരണമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് പോലീസ് ഇതുവരെ 3,576 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.