ചെന്നൈ: പ്രളയദുരന്തത്തിൽ തകർന്നുപോയ തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ ഹരിശ്ചന്ദ്രപുരം ഗ്രാമത്തിൽ ഒരുമ ചെന്നൈയുടെയും പീപ്ൾസ് ഫൗണ്ടേഷൻ കേരളയുടെയും ആഭിമുഖ്യത്തിൽ രണ്ടാംഘട്ടത്തിൽ നിർമിച്ച അഞ്ചു വീടുകളുടെ സമർപ്പണത്തിനും മൂന്നാം ഘട്ടത്തിൽ നിർമിക്കുന്ന അഞ്ചു വീടുകളുടെ തറക്കല്ലിടൽ കർമത്തിനും ഗ്രാമം സാക്ഷ്യംവഹിച്ചു.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താൽ വീർപ്പുമുട്ടുന്ന ഈ പിന്നാക്ക ഗ്രാമത്തിൽ സുമനസ്സുകളായ വ്യക്തികളുടെയും പീപ്ൾസ് ഫൗണ്ടേഷെൻറയും സഹായത്തോടുകൂടിയാണ് ഒരുമ ഈ സമ്മാനം തമിഴ് മക്കൾക്കായി ഒരുക്കിയത്. ഇതുവരെ പൂർത്തിയായ 10 വീടുകൾ ഉൾപ്പെടെ മൊത്തം 60 വീടുകളാണ് ‘പുതുവസന്തം’ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുമ ഗ്രാമത്തിനായി ഒരുക്കുന്നത്. അതോടൊപ്പം സമ്പൂർണ ശുചിത്വം ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുൻനിർത്തി ഇരുനൂറോളം ശൗചാലയങ്ങളും ഗ്രാമത്തിൽ നിർമിക്കാൻ ‘പുതുവസന്തം’ പദ്ധതികൾ തയാറാക്കിവരുന്നു. കേന്ദ്ര ഗവൺമെൻറിെൻറ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന 12,000 രൂപയും ഒരുമയുടെ ആഭിമുഖ്യത്തിൽ സമാഹരിക്കുന്ന 8000 രൂപയും ചേർത്താണ് ഓരോ ശൗചാലയങ്ങളും നിർമിച്ചു നൽകുന്നത്.
ചടങ്ങിൽ ഒരുമ ചാരിറ്റബ്ള്‍ ട്രസ്റ്റ് ഓഫിസ് സെക്രട്ടറി പി.എ. സലീം അധ്യക്ഷത വഹിച്ചു. ഒരുമ ട്രസ്റ്റ് സെക്രട്ടറി പി.പി. മുഹമ്മദ് അഷ്റഫ്, പുതുവസന്തം പദ്ധതി കണ്‍വീനര്‍ എം.സി. ഷാഹുല്‍ ഹമീദ്, പദ്ധതിയുടെ പ്രാദേശിക കോഓഡിനേറ്റർ ജാഫര്‍ എന്നിവർ സംസാരിച്ചു.
തുടര്‍ന്ന് അഞ്ചു കുടുംബങ്ങള്‍ക്കുള്ള വീടുകളുടെ താക്കോല്‍ കൈമാറ്റവും പുതിയ അഞ്ചു വീടുകളുടെ തറക്കല്ലിടൽ ചടങ്ങും പീപ്ൾസ് ഫൗണ്ടേഷൻ ഡയറക്ടർ പി.സി. ബഷീർ നിർവഹിച്ചു. സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി വനിതകൾക്കുള്ള മെഷീനുകളും ചടങ്ങിൽ വിതരണം ചെയ്തു.
ശുദ്ധജല ടാങ്കിെൻറ സമർപ്പണം കഴിഞ്ഞ ഫെബ്രുവരിയിൽ പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബ്റഹ്മാൻ നിർവഹിച്ചിരുന്നു. 2015 ഡിസംബറിലുണ്ടായ പ്രളയത്തില്‍ ചെന്നൈയോടൊപ്പം സമീപജില്ലയായ തിരുവള്ളൂരിലെ ഹരിശ്ചന്ദ്രപുരം ഗ്രാമവും തൂത്തെറിയപ്പെട്ടിരുന്നു. ചെന്നൈയുടെ ചേരിപ്രദേശങ്ങളില്‍മാത്രം ഒതുങ്ങിനിന്നിരുന്ന ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പരിസരജില്ലകളിലും വ്യാപിപ്പിക്കാനുള്ള ഒരുമ ട്രസ്റ്റിെൻറ തീരുമാനമാണ് ഹരിശ്ചന്ദ്രപുരത്തെ ദത്തെടുക്കുന്നതിലേക്ക് എത്തിച്ചത്. കോഴിക്കോട് ആസ്ഥാനമായ പീപ്ള്‍സ് ഫൗണ്ടേഷെൻറ സഹകരണവും വിഷന്‍ 2026 പ്രചോദനവും ഒരുമ അംഗങ്ങള്‍ക്ക് ഗ്രാമം ദത്തെടുക്കാന്‍ പ്രേരണയേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.