ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈകോടതി വിധിക്കെതിരായ ഹരജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേക്കു മാറ്റി. ഹരജിക്കാരുടെ സത്യവാങ്മൂലത്തിന് മറുപടി നല്കാന് പ്രിയ വര്‍ഗീസിനും പ്രിയയുടെ സത്യവാങ്മൂലത്തിന് മറുപടി നല്കാന് കക്ഷികൾക്കും രണ്ടാഴ്ച വീതം അനുവദിച്ചാണ് കേസ് പരിഗണിക്കുന്നത് നാലാഴ്ചത്തേക്കു മാറ്റിയത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ തങ്ങള്‍ കണ്ടതിനാൽ ഹരജികളിൽ വിശദവാദം ആവശ്യമില്ലെന്നും ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
വിശദമായി വാദംകേള്ക്കാവുന്ന തരത്തിൽ നാലാഴ്ച കഴിഞ്ഞ് ഹരജികൾ പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ വിശദ വാദം ആവശ്യമില്ലെന്നും കേട്ടു തീര്‍പ്പാക്കാമെന്നും ജസ്റ്റിസ് മഹേശ്വരി മറുപടി നൽകി.
മുതിര്‍ന്ന അഭിഭാഷകന് നിധീഷ് ഗുപ്ത, അഭിഭാഷകരായ കെ.ആര്. സുഭാഷ് ചന്ദ്രന്, ബിജു പി. രാമന് എന്നിവര്‍ പ്രിയ വര്‍ഗീസിനും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് യു.ജി.സിക്കും മുതിര്‍ന്ന അഭിഭാഷകന് ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി എന്നിവര്‍ സംസ്ഥാന സര്ക്കാറിനുംവേണ്ടി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.