ന്യൂഡൽഹി: ഉദ്യോഗസ്ഥർ ജനപ്രതിനിധികളുടെ ഫോൺകോളുകളോട് പ്രതികരിക്കുന്നില്ലെന്ന ആരോപണത്തിന് പരിഹാരവുമായി ഗുജറാത്ത് സർക്കാർ. ഫോൺ വരുന്ന സമയങ്ങളിൽ ഉദ്യോഗസ്ഥർ ഇല്ലെങ്കിൽ നമ്പർ സൂക്ഷിക്കുവാനും, പിന്നീട് ഉദ്യോഗസ്ഥർ വരുമ്പോൾ അവരെ തിരിച്ചു ബന്ധപ്പെടണമെന്നുമാണ് സർക്കുലറിൽ പറയുന്നത്.
ഇനി കോളുകൾ സ്വീകരിക്കുന്നത് ഓഫീസർമാരുടെ അസ്സിസ്റ്റന്റുകളാണെങ്കിൽ കോളുകൾ റെക്കോർഡ് ചെയ്യുവാനും ശേഷം അധികാരികൾ വരുമ്പോൾ അത് കൈമാറാനും സർക്കുലറിൽ പറയുന്നു. ഇത്തരം പ്രശ്നങ്ങൾ 2024 ലെ ലോക് സഭ തെരഞ്ഞെടുപ്പുകൾക്കു മുൻപായി പരിഹരിക്കാനാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് പറയപ്പെടുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിൽ നല്ലൊരു ബന്ധം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കുലർ പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.