പൈലറ്റിന്​ കോവിഡ്​; ഡൽഹി ​-മോസ്​കോ വിമാനം തിരിച്ചുവിളിച്ചു

ന്യൂഡൽഹി: മോസ്​കോയിലേക്ക്​ യാത്രതിരിച്ച വിമാനത്തിലെ ഒരു പൈലറ്റിന് കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഡൽഹി​-മോസ്​കോ വിമാനം തിരിച്ചിറക്കി. ​ശനിയാഴ്​ച രാവിലെയാണ്​ വിമാനം മോസ്​കോയിലേക്ക്​ പുറപ്പെട്ടത്​. 

മോസ്​കോയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി പുറപ്പെട്ട എ320 വിമാനമാണ്​ തിരിച്ചിറക്കിയത്​. ഉസ്​ബസ്​കിസ്​താൻ എയർസ്​പേയ്​സിലെത്തിയപ്പോഴാണ്​ പൈലറ്റുമാരിൽ ഒരാൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതെന്ന വിവരം ലഭിച്ചത്​. തുടർന്ന്​ ഡൽഹിയിലേക്ക്​ തിരിച്ചുവരാൻ ആവശ്യപ്പെടുകയായിരുന്നു. ഏകദേശം 12.30 ഓടെ വിമാനം തിരിച്ച്​ ഡൽഹിയിലെത്തിയതായും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. 

ഡൽഹി -മോസ്​കോ വിമാനത്തിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും ക്വാറൻറീനിലാക്കി. വിമാനത്തിൽ മറ്റു യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. മോസ്​കോയിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ മറ്റൊരു വിമാനം ഉടൻ തന്നെ അയക്കുമെന്നും അധികൃതർ അറിയിച്ചു. 

Tags:    
News Summary - Pilot Has COVID-19 Air Indias Delhi-Moscow Flight Returns Midway -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.